ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ ഖുറേജിയിലെ ബേക്കറിയിൽ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രദേശത്തെ ബേക്കറിയിൽ പുലർച്ചെ 5.30ഓടെയാണ് അത്യുഗ്ര സ്‌ഫോടനം നടന്നത്. ബേക്കറിയിലെ അടുക്കളയിൽ ഉണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദല്‍ഹി പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. പോലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















