നോയിഡ: സ്‌കൂളില്‍ പോകാന്‍ മടിയുള്ളവര്‍ക്ക് ഇനി രക്ഷയില്ല. മൊബൈല്‍ സ്‌കൂളുകള്‍ വീട്ടില്‍ വന്ന് കുട്ടികളെ പൊക്കിയെടുത്ത് ക്ലാസിലിടും. ക്ലാസ് റൂമായി മാറ്റിയെടുത്ത വാനാണ് ഈ പുതിയ പാഠശാല. നോയിഡയില്‍ ഇതിന് തുടക്കമായിക്കഴിഞ്ഞു.അവിടെയുള്ള ‘മടിയന്മാര്‍’ക്ക് ഇനി ക്ലാസില്‍ കയറാതെ പറ്റില്ല.
നോയിഡ സെക്ടര്‍ 910 ലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളെ ലക്ഷ്യമിട്ടാണ് ആദ്യ മൊബൈല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് ഭയങ്കര മടിയാണ്. അതു കൊണ്ട് പ്രാഥമിക വിദ്യഭ്യാസത്തോടെയാകട്ടെ തുടക്കമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
വാന്‍ സ്‌കൂളിലെ അധ്യാപിക ഹേമലത സാഹ പറയുന്നു. ഗംഭീരമാണ് ക്ലാസ് റൂമിലെ സജ്ജീകരണങ്ങള്‍. ബ്ലാക് ബോര്‍ഡും പുസ്തകങ്ങളും മാത്രമല്ല, ഒരു എല്‍ഇഡി ടിവിയുമുണ്ട്.
അതുകൊണ്ടുതന്നെ രക്ഷിതാക്കളും വളരെ ആഹ്‌ളാദത്തിലാണ്. ടിവി കാണാനെങ്കിലും കുട്ടികള്‍ സ്‌കൂളില്‍ പോകുമല്ലോ.
















