മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ വിവാഹിതനായി. സഹോദരി ഹസീന പാര്‍ക്കറിന്റെ മകന് അലിഷാ പാര്‍ക്കറും അയേഷ നഗാനിയും തമ്മില്‍ മുംബൈയിലെ റസൂല്‍ പള്ളിയിലാണ് നിക്കാഹ് നടന്നത്. വൈകിട്ട് മുംബൈയിലെ ആഡംബര ഹോട്ടലില്‍ വിരുന്നു സല്‍ക്കാരവും നടത്തി.
ദാവൂദ് ഇബ്രാഹിം സ്കൈപ്പിലൂടെ അതുവീക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലത്ത് മുംബൈ പൊലീസ് ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിവാഹച്ചടങ്ങുകള്‍ ദാവൂദിനു സ്കൈപ്പിലൂടെ കാണുന്നതിനായി മുംബൈയിലെ വേദിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ വിവാഹ നടത്തിപ്പിനായി ദാവൂദ് തന്റെ അനുയായികളെ നിയോഗിച്ചതായും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും നീരീക്ഷണം ഏര്‍പ്പെടുത്തി.
നിക്കാഹില്‍ ചോട്ട രാജന്റെ ഭാര്യ, ഓയില്‍ മാഫിയ അംഗം മുഹമ്മദ് അലി ദാവൂദിന്റെ സഹോദരന് ഇക്ബാല്‍ കസ്കര്‍, സഹോദരിമാരായ സെയ്റ്റൂണ്‍, ഫര്‍സാന തുടങ്ങിയവര്‍ പങ്കെടുത്തു.
എന്നാല്‍ സ്കൈപ്പുവഴി ദാവൂദ് ഇബ്രാഹിം വിവാഹച്ചടങ്ങകള് കണ്ടതായി റിപ്പോര്‍ട്ടില്ല. അലിഷായുടെ മുതിര്‍ന്ന സഹോദരന് ഡാനിഷ് 2006ല്‍ ഒരു റോഡ് അപകടത്തില്‍ മരിച്ചു. സഹോദരി ഊര്‍മിള കഴിഞ്ഞ മേയില്‍ വിവാഹിതയായി.
















