ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷാവസ്ഥയുടെ തോത് വര്‍ധിപ്പിക്കുന്നതിനായി പാക്കിസ്ഥാനില്‍ നിന്ന് ഒഴുകിയത് കോടികള്‍.
റിപ്പോര്‍ട്ടുകളനുസരിച്ച് ഏതാണ്ട് 24 കോടിയോളം രൂപയാണ് കശ്മീരിലേയ്‌ക്ക് സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിനായി ഒഴുക്കിയത്.
ഭൂരിഭാഗം പണവും വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ ദുക്തറാനന്‍-ഇ-മില്ലറ്റിലേയ്‌ക്കും ജമാഅത്ത്-ഇ-ഇസ്ലാമിലേയ്‌ക്കുമാണ് ഒഴുകിയിരിക്കുന്നത്. ഇവര്‍ക്കായിരുന്നു കശ്മീരില്‍ സംഘര്‍ഷാവസ്ഥ ഉറപ്പുവരുത്തേണ്ട ചുമതല.
ഇതില്‍ നിന്ന് ഉടലെടുക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് കശ്മീരില്‍ സംഘര്‍ഷാവസ്ഥ ഉടനടി അവസാനിക്കുകയില്ലെന്നതാണ് ഖേദകരം. സുരക്ഷാസേനയ്‌ക്കെതിരെ പ്രക്ഷോഭം അഴിച്ചു വിടാന്‍ ഇവിടുത്തെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഷ്‌ക്കര്‍-ഇ-തോയ്ബ, ജമാഅത്ത്-ഉദ്-ദവ എന്നീ ഭീകര സംഘടനകളും കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നുണ്ട്. ഇതിന്റെ ഫലമാണ് ഭീകരന്‍ ബഹദൂര്‍ അലിയുടെ ഭാരത്തിലേയ്‌ക്കുള്ള കടന്നു കയറ്റം.
ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇതുവരെയായി 65 പേരാണ് കൊല്ലപ്പെട്ടത്.
















