Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 10:19 pm IST
inKottayam

പൊന്‍കുന്നം: പൊന്‍കുന്നം ജനമൈത്രി പോലീസിന്റെയും ചിറക്കടവ് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പൊന്‍കുന്നത്ത് സ്വതന്ത്ര്യ ദിനാഘോഷം നടന്നു. പൊന്‍കുന്നം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷ റാലി പൊന്‍കുന്നം എസ്‌ഐ കെ. അഭിലാഷ് കുമാര്‍ ഫല്‍ഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധര്‍ ദേശീയപതാക ഉയര്‍ത്തി. പൊതുസമ്മേളനത്തില്‍ അഡ്വ. ജയാശ്രീധര്‍ അധ്യഷത വഹിച്ചു. പൊന്‍കുന്നം സിഐ ടി.ടി. സുബ്രമണ്യന്‍ സ്വാന്ത്ര്യ ദിന പ്രതിജ്ഞയും ഡോ. എന്‍. ജയരാജ് എംഎല്‍എ സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. ജനമൈത്രി ഓഫീസര്‍ കെ.ജെ. മാമ്മന്‍, എ.ആര്‍. സാഗര്‍, ഗിരീഷ് കുമാര്‍, അഡ്വ.സുമേഷ് ആന്‍ഡ്രൂസ്, പി.എം. സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊന്‍കുന്നം ആശാ നിലയം സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടി ശ്രദ്ധേയമായി. കുട്ടിക്കാനം മരിയന്‍ കോളജിലെ സോഷ്യവര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിലെ കുട്ടികളും ആശാ നിലയം സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സാംസ്‌കാരിക പരിപാടിക്ക് നേതൃത്വം നല്‍കി.

മുണ്ടക്കയം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അഖണ്ഡ ഭാരത സ്മൃതിദിനവും വിദ്യാര്‍ത്ഥി സംഗമവും നടന്നു. മുണ്ടക്കയം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം താലുക്ക് കാര്യവാഹ് സി. എസ് .രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ജി. അനീഷ്, ഹരികൃഷ്ണന്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

പാലാ: യുവമോര്‍ച്ച പാലാ നിയോജകമണ്ഡലം കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷവും ദീപപ്രയാണവും നടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സോമന്‍ തച്ചേട്ട് ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാറായ രഞ്ജിത് ജി., അനില്‍നാഥ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലായില്‍ നടന്ന ദീപപ്രയാണത്തിന് ശ്യാം പൂവരണി, ശ്രീരാജ് എ.എസ്., നന്ദന്‍ എലിക്കുളം, അനൂപ് ബോസ്, ബൃഹു ദാമോദരന്‍, സുനില്‍ ചെത്തിമറ്റം, അശോക് കെഴുവന്‍കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പനയ്‌ക്കപ്പാലം: സ്വാമി വിവേകാനന്ദ ഹൈസ്‌കൂളില്‍ സ്വതന്ത്ര്യദിനാഘോഷം നടന്നു. സമ്മേളനത്തില്‍ ശംഭുദേവശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ലഫ്. കേണല്‍ കെ.ജെ. ജോര്‍ജ്ജിനെ ആദരിച്ചു. പ്രിന്‍സിപ്പല്‍ വിജയന്‍, സുരേഷ് ബാബു, ജനാര്‍ദ്ദനന്‍ നമ്പൂതിരി, അഡ്വ. വിജയശ്രീ, രാജേഷ്, പ്രമീള എന്നിവര്‍ സംസാരിച്ചു.

മണിമല: സ്വാതന്ത്രദിനത്തില്‍ യുവമോര്‍ച്ച മണിമല പഞ്ചായത്ത് കമ്മറ്റി പൊന്തന്‍പുഴ പ്രാഥമികാരോഗ്യകേന്ദ്രവും പരിസരവും വൃത്തിയാക്കി. ബിജെപി മണിമല പഞ്ചായത്ത് കണ്‍വീനര്‍ മോഹന്‍ ആലപ്ര ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റിയംഗം അനൂപ് പായിപ്പാടന്‍, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉദയകമാര്‍, മണ്ഡലം കമ്മറ്റിയംഗം സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

രാമപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാമപുരം കള്‍ച്ചറല്‍ & സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന, കളറിംങ് മത്സരങ്ങള്‍ നടന്നു. ഇരുനൂറില്‍പ്പരം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കളറിംങ് മത്സരത്തില്‍ ബിബിന്‍ ജോബി, ജൂബില്‍ ജോബി, അലന്‍ തോമസ് എന്നിവരും ചിത്രരചന മത്സരത്തില്‍ ജോര്‍ജ്ജി പയസ്, ശ്യാംജിത്ത് സജീവ്, അര്‍ജ്ജുന്‍ കെ അജേഷ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി.കെ. കുമാരകൈമള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, വി.കെ. കുമാരകൈമള്‍, മാനുവല്‍ ജോസഫ് വടക്കേടം, അരുണ്‍ കെ. എബ്രഹാം, അരുണ്‍ പി. നായര്‍, അന്‍സ് ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാണപിലാവ്: മഹാത്മഗാന്ധി വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ കുടുംബശ്രീകള്‍, പുരുഷ സ്വാശ്രയസംഘങ്ങള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.എം.സുധാകരന്‍ കുറിയന്നൂക്കുന്നേല്‍ പതാക ഉയര്‍ത്തി. രക്ഷാധികാരി എ. ജെ. ചാക്കോ പുതിയാപറമ്പില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വമിഷന്‍ പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ ജിജിമോള്‍ സജി സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. പൊതുസമ്മേളനം ഗ്രാമപഞ്ചായത്തംഗം സോജന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്തു. എ. ജെ. ചാക്കോ, ടി. എസ്. ശിവകുമാര്‍ തോട്ടുവായില്‍, ജോസ് മുള്ളന്‍കുഴി, ജിജിമോള്‍, സജി എന്നിവര്‍ സംസാരിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗ്രാമശുചിത്വ കര്‍മ്മ പദ്ധതികള്‍ക്കും രൂപം കൊടുത്തു.

കപ്പാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുന്നച്ചുവട് ജംഗ്ഷനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സിബു ദേവസ്യ പതാക ഉയര്‍ത്തി. അശോക് ദാസ്, സുനില്‍ ഉപ്പൂട്ടില്‍, പ്രിന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ചിറക്കടവ്: സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. അസിസ്റ്റന്റ് സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു അത്താഴപാടം പതാകഉയര്‍ത്തി. മുതിര്‍ന്ന പൗരനും സൈനികനുമായ എബ്രഹാം കുന്നപ്പള്ളി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൂളിലെ എന്‍സിസി ഓഫീസര്‍ ജയിംസ് ജോസഫ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് ചന്ദ്രന്‍, ഫാ. മാത്യു അത്താഴപ്പാടം, ഹെഡ്മിസ്ട്രസ് ലൗലി ആന്റണി, ബിന്‍സി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും മധുരപലഹാര വിതരണവും നടത്തി.

കാളകെട്ടി: അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഛിച്ചു. പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ് പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ സിബിച്ചന്‍ ജേക്കബ് സന്ദേശം നല്‍കി. കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചു. മുഹമ്മദ് ഹാഷിം, അന്‍ഫിയ മുജീബ്, ജോയല്‍ രാജു, മരിയ ഡൊമിനിക്, ആദില്‍ എം. ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പിണ്ണാക്കനാട് ടൗണിലേക്കു നടത്തിയ റാലി എസ്‌ഐ മനോജ് മാത്യു ഫല്‍ഗ്ഓഫ് ചെയ്തു. കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.

മണങ്ങല്ലൂര്‍: കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. രാവിലെ എട്ടിന് നടന്ന യോഗത്തില്‍ വാര്‍ഡ്പ്രസിഡന്റ് പി.സി. മാത്യു പതാക ഉയര്‍ത്തി. യൂത്ത്‌കോണ്‍ഗ്രസ് മുന്‍ബ്ലോക്ക് സെക്രട്ടറി ഷെജി പാറയ്‌ക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ.കെ. ബാബു, വി.കെ. രാധാകൃഷ്ണന്‍, അബീസ് ഇസ്മായില്‍, നൈയ്‌സാം, എ.എ. ജോസഫ്, ലാലിച്ചന്‍, എം.എം. ചാക്കോ, എം.ഡി. അപ്പച്ചന്‍, എം.വി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

നെടുമല: കോണ്‍ഗ്രസ് 14ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഷെജി പാറയ്‌ക്കലിന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. ഷെമീര്‍ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഒ.എം. ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആനക്കല്ല്: ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷവും റാലിയും നടത്തി. വാര്‍ഡ്‌മെംബര്‍ ഷീല തോമസ് തൂമ്പുങ്കല്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് സാബു ടി.കെ. അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ഉഷ സി.ജി. സമ്മാനദാനം നിര്‍വഹിച്ചു.

പൊടിമറ്റം: സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഫാ. ഫെലിക്‌സ് ദേവസ്യ പതാക ഉയര്‍ത്തി. വാര്‍ഡ് മെംബര്‍ ഡെയ്‌സി ജോര്‍ജുകുട്ടി സന്ദേശം നല്‍കി. അല്‍ഫോന്‍സ പാലത്തുങ്കല്‍, അല്ലി പി. വര്‍ഗീസ്, മരിയ ഫൗസ്റ്റോ, വര്‍ഗീസ് കെ.ജെ., പ്രാദ് എം.ഡി., മിനി ജോബി, ഷീനാമ്മ ഷാജഹാന്‍, മിനു രാജന്‍, അമൃത എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യദിന റാലിയില്‍ മധുരപലഹാര വിതരണവും നടന്നു.

കാഞ്ഞിരപ്പള്ളി: അമാന്‍ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്രദിനാഘോഷത്തില്‍ ഹാജി പി.എം. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ആഫിഖ് സന്ദേശം നല്‍കി. മുഹമ്മദ് ജാ, മന്‍സൂര്‍ മൗലവി, ഹാജി അസീസ് കണ്ടത്തില്‍, സക്കീര്‍, അക്ബര്‍ വട്ടകപ്പാറ, അജ്മല്‍ ബഷീര്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: മൈക്ക ഇംഗ്ലീഷ്മീഡിയം ഹൈസ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മാനേജര്‍ ഷംസുദീന്‍ തോട്ടത്തില്‍ പതാക ഉയര്‍ത്തി. മാനവ സൗഹൃദവേദി പ്രസിഡന്റ് കെ.ജെ. തോമസ് കൊച്ചുപറമ്പില്‍ സന്ദേശം നല്‍കി. ജമാഅത്ത് പ്രസിഡന്റ് പി.എം. അബ്ദുള്‍സലാം അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍, ക്വിസ് മത്സരം എന്നിവ നടന്നു.

കാഞ്ഞിരപ്പള്ളി: സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡന്റ് കെ.എ. നസീര്‍ഖാന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പതാക ഉയര്‍ത്തി. പിപിഎ സലാം പാറക്കല്‍ സന്ദേശം നല്‍കി.

ആനക്കല്ല്: വളവുകയം നന്തികാട്ട് ആംഗന്‍വാടിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മെംബര്‍ ഷീല തോമസ് പതാക ഉയര്‍ത്തി. വി.ഡി. മോളി, തിഹാന കളരിക്കല്‍, നൗഷാദ് ബംഗ്ലാവുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആനക്കല്ല്: വെട്ടുവേലി സഹൃദയ സ്വാശ്രയസംഘം, പുളിമാവ് ആംഗന്‍വാടി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മെമ്പര്‍ ഷീല തോമസ് തൂമ്പുങ്കല്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. രാജേഷ് താന്നുവേലില്‍ അധ്യക്ഷതവഹിച്ചു. മാത്യു കുളങ്ങര, രാജേഷ് കവലേപ്പറമ്പില്‍, ആന്റണി ഒറീത്തായില്‍, ജയന്‍ വെട്ടുവേലില്‍, ജോയി മങ്ങാട്ടുകുന്നേല്‍, അനന്തന്‍ ബേബി നാങ്കരക്കുഴിയില്‍, സാബു മങ്ങാട്ടുകുന്നേല്‍, റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, മീന ഇ.വി., ജോജി ജോസഫ് എന്നിവര്‍ പ്രംഗിച്ചു. സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ കല്ലറക്കല്‍പടി വെട്ടുവേലി കാവുകാട്ട് നഗര്‍ റോഡ് ശുചീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.