വാഷിങ്ടണ്‍: കശ്മീര്‍ കാര്യത്തില്‍ ചര്‍ച്ച എങ്ങനെ, എപ്പോള്‍, ഏതു വേഗത്തില്‍ നടക്കണമെന്ന് ഭാരതവും പാക്കിസ്ഥാനും വേണം നിശ്ചയിക്കണമെന്ന് അമേരിക്ക.
‘ഞങ്ങളുടെ കശ്മീര്‍ നിലപടില്‍ മാറ്റമില്ല. സാധ്യതയും സമയവും സ്വഭാവവും വേഗതയും എല്ലം നിശ്ചയിക്കേണ്ടത് ഇരു രാജ്യങ്ങളുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കുടുതല്‍ ദൃഢമാക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും ഞങ്ങള്‍ ചെയ്യും, യുഎസ് ആഭ്യന്തര വകുപ്പ് വക്താവ് എലിസബത്ത് ട്രുഡ്യൂ പറഞ്ഞു.
















