തലശ്ശേരി: ചമ്പാട് പുഴക്കല്‍ എല്‍പി സ്‌കൂളില്‍ ‘ഹൃദയപൂര്‍വ്വം’ പരിപാടി ഇന്ന് ഉച്ചയ്‌ക്ക് 2.30ന് എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഠനത്തിന് പുറമെ നോവുന്ന മനസ്സുകളെ സാന്ത്വനിപ്പിക്കാനും സ്‌നേഹിക്കാനുമുള്ള ഒരു സ്‌നേഹത്തണലായി കുട്ടികളെ മാറ്റിയെടുക്കുക എന്നതാണ് ഹൃദയപൂര്‍വ്വം പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.വി.ജയരാജന്‍, ടി.ടി.റംല, സി.എച്ച്.അബ്ദുള്‍ ഹമീദ്, ടി.ടി.അലിഹാജി, നിസാര്‍ സഫ എന്നിവര്‍ പങ്കെടുത്തു.
















