Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മുസ്ലീം ലീഗില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:00 am IST
in Malappuram

പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലിയുടെ കൂടുമാറ്റം സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ലീഗ് അണികള്‍ക്കിടയില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത്തവണ ചുവന്ന പരവതാനി വിരിച്ച് മണിയറ തുറന്നിട്ടിരിക്കുന്നത് ഇടത് മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായ സിപിഐ ആണത്രേ. ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതും ലീഗിനുള്ളില്‍ തന്നെയുള്ള ഒരു വിഭാഗമാണ്. ഒരു പ്രമുഖ സിപിഐ നേതാവ് മഞ്ഞളാംകുഴി അലിയുടെ പനങ്ങാങ്ങരയിലെ വീട്ടിലെത്തി ദീര്‍ഘനേരം ആശയവിനിമയം നടത്തിയെന്നാണ് അലിയുടെ ഉപജാപക സംഘത്തില്‍പ്പെട്ടവര്‍ തന്നെ പറയുന്നത്.

പെരിന്തല്‍മണ്ണയിലെ പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസമാണ് അലിയെ അസ്വസ്ഥനാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് പരമാര്‍ത്ഥവുമാണ്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് സിപിഎം സഹയാത്രികനും സിറ്റിംഗ് എംഎല്‍എയുമായ അലി മുസ്ലീം ലീഗിലെത്തുന്നത്. അന്നുമുതല്‍ ലീഗിലെ ഒരു വിഭാഗവും അലിയും തമ്മിലുള്ള ഗ്രൂപ്പിസം പലപ്പോഴും തുറന്ന പോരിലേക്ക് വഴി വെച്ചിരുന്നു. കണ്ണടച്ച് അലിയെ പിന്തുണക്കാനും ജയ് വിളിക്കാനും ഒരു ഫാന്‍സ്് അസോസിയേഷനെ തന്നെ അലി സൃഷ്ടിച്ചെടുത്തു. അലി വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്ന കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ ഫാന്‍സ് അസോസിയേഷനും ശ്രമിച്ചു. പാര്‍ട്ടിക്ക് വേണ്ടിയല്ല, തന്റെ അനുയായികള്‍ക്ക് വേണ്ടിയാണ് അലി പ്രവര്‍ത്തിക്കുന്നതെന്നു ലീഗിനുള്ളില്‍ തന്നെ അഭിപ്രായമുണ്ടായി. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് അലി മന്ത്രിയായതോടെ ആ അഭിപ്രായം മൂര്‍ച്ഛിക്കുകയും ലീഗിലെ ഒരു വിഭാഗം അലിക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. ഭരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം പ്രത്യേകം ചിലര്‍ക്കു മാത്രമായി നല്‍കുന്നു എന്ന പരാതിയുമുണ്ടായി. എന്നാല്‍ യാതൊരുവിധ പരാതികളും മുഖവിലക്കെടുക്കാത്ത അലിയുടെ അപ്രമാദിത്യമാണ് പിന്നീട് ലീഗില്‍ കണ്ടത്. ഇതിനെല്ലാം പ്രതികാരം ചെയ്യാനുറച്ച ലീഗ് പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അവസരമായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്. നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും അലിക്കെതിരെ പ്രവര്‍ത്തിച്ചു. അലിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ പോലും അലിക്കെതിരെ പ്രവര്‍ത്തിച്ചതായാണ് വിവരം. ഇവരില്‍ ചിലര്‍ പരസ്യ നിലപാട് എടുക്കാനും തയ്യാറായി. പ്രാദേശിക ലീഗ് നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടേയും അപ്രീതിക്ക് പാത്രമായ അലി കഷ്ടിച്ചാണ് തെരഞ്ഞെടുപ്പില്‍ കടന്നുകൂടിയത്. കഴിഞ്ഞ തവണ നേടിയതിന്റെ പത്തിലൊന്നു പോലും ഭൂരിപക്ഷം ഇക്കുറി നേടിയതുമില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ച മന്ത്രിയെന്ന ദുഷ്‌പേരും മഞ്ഞളാംകുഴി അലി സ്വന്തമാക്കി.

തെരഞ്ഞെടുപ്പിലെ കഷ്ടിച്ചുള്ള വിജയത്തെത്തുടര്‍ന്ന് അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാവുകയും പല തെരഞ്ഞെടുപ്പു ചെലവുകളും നല്‍കുന്നതിന് അലി തയ്യാറായില്ലെന്നും ഇതിനിടെ വാര്‍ത്തകള്‍ വന്നു. പ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് അച്ചടക്ക നടപടി നേരിട്ട ചില ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ തിരികെയെടുത്തത്. അതേസമയം, പെരിന്തല്‍മണ്ണയിലെ പ്രശ്‌നങ്ങളില്‍ ചില ഉന്നത ലീഗനേതാക്കള്‍ അലിയുടെ എതിരാളികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കന്നതായും അലിക്ക് പരാതിയുണ്ട്. ഇങ്ങനെ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും മുറുകുമ്പോഴാണ് ഉന്നത സിപിഐ നേതാവ് പനങ്ങാങ്ങരയിലെത്തി അലിയുമായി ദീര്‍ഘമായി സംസാരിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സമീപഭാവിയില്‍ തന്നെ അലി എംഎല്‍എ സ്ഥാനം രാജി വെക്കുമെന്നും സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അലിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് പെരിന്തല്‍മണ്ണയിലെ പ്രാദേശിക ലീഗ് നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു
Football

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.