ശ്രീകണ്ഠപുരം: ചേപ്പറമ്പില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ബിഎംഎസ് അനിശ്ചിതകാല ഉപരോധം ആരംഭിച്ചു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, പ്രദേശ വാസികള്‍ക്ക് തൊഴില്‍ നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഉപരോധം. സമരം ബിഎംഎസ് ജില്ലാ സെക്രട്ടറി വി.വി.തമ്പാന്‍ ഉദ്ഘാടനം ചെയ്തു. കെ.രഞ്ജിത്ത്, പി.വി.ശശിധരന്‍, കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ പ്രസിഡണ്ട് പി.ജാനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.
















