ഹരിപ്പാട്: കുട്ടികളെ അന്തകവിത്തുകളാക്കുന്ന സംസ്‌കാരമാണ് അധിനിവേശമെന്ന് ആലംകോട് ലീലാ കൃഷ്ണന്‍. നിറപുത്തരി ആഘോഷത്തോട് അനുബന്ധിച്ച് ചരിത്ര സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയവയെ സൃഷ്ടിക്കുവാന്‍ കഴിയാത്ത വിത്തുകള്‍ ഇറക്കുമതി ചെയ്യുക എന്നത് പോലെയാണ് അധിനിവേശത്തിന്റെ അവശിഷ്ടമായ ചില ചരിത്രപഠനങ്ങള്‍. കാര്‍ഷിക മേഖല ഇഷ്ടപ്പെടാതെ സൈബര്‍ മേഖലയിലേക്ക് യുവതലമുറ തിരിയുന്നത് അതുകൊണ്ടാണ.്
ഇതുമൂലം യഥാര്‍ത്ഥ ഭാരതീയനെ സൃഷ്ടിക്കുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷസമിതി ചെയര്‍മാന്‍ ആര്‍.കെ. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ എം.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ജെ.മഹാദേവന്‍ കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണം നടത്തി. ട്രഷറി ഓഫീസര്‍ എച്ച്. മുഹമ്മദ് സഹീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹരിപ്പാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ്, ട്രഷറി ജോ.ഡയറക്ടര്‍ കെ.പി. ബിജുമോന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കെ.കെ. സുരേന്ദ്രനാഥ്, ദിലീപ് കുമാര്‍, എസ്.എസ്. ബൈജു, ആര്‍.രതീഷ്, ശോഭ വിശ്വനാഥ്, ബി.അനില്‍കുമാര്‍, നാഗദാസ് മണ്ണാറശാല, ഐ.ഹലീല്‍, വിഷ്ണു.ആര്‍, എം.ആര്‍. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിന് മുന്നോടിയായി ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഹരിപ്പാട് ശാന്തികുമാരി ടീച്ചറും സംഘവും തിരുവാതിര അവതരിപ്പിച്ചു.
















