നീണ്ടൂര്‍: കേരളാ ക്ഷേത്രസംരക്ഷണ സമിതി കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനം ചങ്ങനാശ്ശേരി സിആന്റി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി പി.എന്‍. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സുവര്‍ണ്ണജൂബിലി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി വി.എസ്. രാമസ്വാമി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് പി.ആര്. ജനാര്‍ദ്ധനന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരന്‍നായര്‍, സലിലാഭായി, സനീഷ്കുമാര്, രമ രാമചന്ദ്രന്, കെ.പി. സഹദേവന്, സി.കെ. കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു. പി.ആര്. ജനാര്ദ്ദനന് നായര്‍ (പ്രസിഡന്റ്), വി.എസ്. രാമസ്വാമി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: