Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മഴത്തുള്ളിയായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 06:28 pm IST
inLifestyle

ഒരു മഴത്തുള്ളിയായ് വീണലിഞ്ഞു എന്നു തുടങ്ങുന്ന ഒരു ഗാനത്തിന് സംഗീതം നല്‍കുകയും പാടുകയും ചെയ്ത ചന്ദനമഴ എന്ന ഓഡിയോ സിഡി ആല്‍ബത്തിലൂടെ ശ്രദ്ധേയയാവുകയാണ് മിനി ജയന്‍ എന്ന ചേര്‍ത്തലക്കാരി. മാധവ്. കെ വാസുദേവന്‍ ഗാനരചന നിര്‍വ്വഹിച്ച ഈ ഗാനം യമന്‍ കല്ല്യാണി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാത്രിമഴയുടെ സംഗീതം പോലെ നേര്‍ത്ത നിദ്രയിലലിയിക്കുന്ന ഈ ഗാനം മിനിയുടെ ജീവിതവഴിയിലെ ഒരു വഴിവിളക്കാണ്.

മിനിയ്‌ക്ക് ഓര്‍മ്മവെയ്‌ക്കും മുമ്പേ അച്ഛനെ നഷ്ടപ്പെട്ടപ്പോഴും തിരുവല്ല സ്വദേശിയും പിഡബ്ല്യുഡി ഉദ്യോഗസ്ഥയുമായ അമ്മ കെ. ജാനകി മകളെ വളര്‍ത്തിയത് സ്‌നേഹത്തോടൊപ്പം അല്‍പം സംഗീതവും പറഞ്ഞു കൊടുത്തുകൊണ്ടായിരുന്നു. അച്ഛന്‍ ഗോപിനാഥന്‍ നായരില്‍ നിന്നും ലഭിക്കാതെ പോയ സ്‌നേഹം പിന്നീട് മിനിയില്‍ സംഗീതമഴയായി െപയ്തുകൊണ്ടിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാവേലിക്കര ഗോപി മാഷില്‍ നിന്നും ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങിയ മിനി ആദ്യമായി അരങ്ങിലെത്തിയത് രണ്ടു വര്‍ഷത്തിനു ശേഷം ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിനു പാടിക്കൊണ്ടായിരുന്നു.

മകന്‍ ആദിത്യയെ സംഗീതം പഠിപ്പിക്കാനായി കലവൂര്‍ ബാലന്‍ മാഷിന്റെ അടുത്തു പോയപ്പോള്‍ അദ്ദേഹമാണ് മിനിയിലെ സംഗീതജ്ഞയെ തിരിച്ചറിഞ്ഞതും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും. സംഗീതം ജീവിതവഴിയായി സ്വീകരിക്കാന്‍ കരുത്തു നല്‍കിയത് കലവൂര്‍ ബാലന്‍ മാഷായിരുന്നു. ചേര്‍ത്തല ശശീന്ദ്രന്‍ മാഷിന്റെ കീഴില്‍ ഇപ്പോഴും മിനി സംഗീതം അഭ്യസിച്ചു കൊണ്ടിരിക്കുന്നു.

ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയില്‍ നിന്ന് പിറവി കൊണ്ട സംഗീത ആല്‍ബമായിരുന്നു ചന്ദനമഴ. ഇതിലെ ഗാനം എഴുതിയ മാധവ്.കെ വാസുദേവന്‍ ഒരു ഗാനം എഴുതി മിനിക്ക് അയച്ചു കൊടുത്തപ്പോള്‍ അതിലെ കാവ്യഭംഗിയും പ്രണയ വിരഹവും മിനിയുടെ മനസിലൂടെ മഴയുടെ മണമുള്ള സംഗീതമായി. ഒരു മഴത്തുള്ളിയായി എന്നു തുടങ്ങുന്ന ഗാനം മിനിയെ കൂടാതെ ശ്രീകാന്തും പാടിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും യൂട്യൂബിലും ജനശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് ഈ ഗാനങ്ങള്‍.

ചേര്‍ത്തല ജയകുമാറാണ് മിനിയിലെ സംഗീത സംവിധായികയെ ആദ്യം തിരിച്ചറിഞ്ഞത്. ആലക്കാവിലമ്മയുടെ ഭക്തിഗാനക്കാസറ്റിനു വേണ്ടി ഒമ്പതു പാട്ടുകള്‍ക്ക് മിനി സംഗീതം നല്‍കി. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ ഭക്തിഗാന കാസറ്റ് മിനിക്ക് സംഗീത സംവിധാനത്തിലുള്ള കഴിവ് തെളിയിക്കുന്ന മറ്റൊരു സൃഷ്ടിയാണ്.

പുതിയതായി തുടങ്ങുന്ന ഒരു ചാനലിനു വേണ്ടി 10 പ്രഭാതഗീതങ്ങള്‍ ചേര്‍ത്തല ശശീന്ദ്രന്‍ മാഷ് രചിച്ച് മിനി ജയന്‍ സംഗീതം കൊടുത്തു റെക്കോര്‍ഡിങ് പൂര്‍ത്തിയായി. കുറ്റിക്കാട്ടുകാവിലമ്മക്ക് വേണ്ടി ശശീന്ദ്രന്‍ മാഷ് എഴുതിയ ഒരു ഭക്തിഗാനത്തിനു ഈണം നല്‍കി പാടി ഭഗവതിക്കു സമര്‍പ്പിച്ചപ്പോള്‍ നാട്ടുകാരും ദേവസ്വം അധികൃതരും കമ്മിറ്റിക്കാരും ചേര്‍ന്ന് മിനിക്കു ചാര്‍ത്തിയ പൊന്നാടയായിരുന്നു സംഗീത സംവിധാനത്തിന് ആദ്യമായി കിട്ടിയ അംഗീകാരം.

സിനിമാ സംഗീത സംവിധാനത്തിലേക്കു കടക്കാന്‍ തയ്യാറെടുക്കുന്ന മിനിക്ക് ജീവിതം തന്നെ സംഗീതമാണ്. ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്റ്റേഷന്‍ മാസ്റ്ററായ ഭര്‍ത്താവ് കെ. വി.ജയകുമാറും പ്ലസ്ടു വിദ്യാര്‍ഥിയും കീബോര്‍ഡ് ആര്‍ട്ടിസ്റ്റുമായ മകന്‍ ആദിത്യയും മിനിയുടെ സംഗീത ജീവിതത്തിന് കരുത്തു പകരാന്‍ കൂടെയുണ്ട്. സ്ത്രീകള്‍ അധികം കടന്നുവരാത്ത സംഗീത സംവിധാനരംഗത്തേയ്‌ക്കുള്ള മിനിയുടെ രംഗപ്രവേശം ഒരു മാറ്റത്തിന്റെ സൂചകമാണ്. ഇതു മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.