ന്യൂദല്‍ഹി: മുഖ്യമന്ത്രിമാരും മന്ത്രിമാരും കാലാവധി കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് സുപ്രീംകോടതി.
കാലാവധി കഴിഞ്ഞ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ വസതിക്ക് മേല്‍ അവകാശ വാദങ്ങള്‍ പാടില്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ വീടും ഒഴിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
യു.പിയിലെ സ്ഥാനമൊഴിഞ്ഞ ആറ് മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക ഭവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിച്ചതിനെതിരെ 12 വര്‍ഷം മുമ്പ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.
ഹര്‍ജി പരിഗണിച്ച കോടതി മുലായം സിംഗ് യാദവ് അടക്കം ഉത്തര്‍പ്രദേശിലെ ആറു മുന്‍ മുഖ്യമന്ത്രിമാരും ബിഎസ്പി അധ്യക്ഷ മയാവതിയും രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണമെന്നും നിര്‍ദേശം നല്‍കി.
















