Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ മതതീവ്രവാദം ശക്തമാകുന്നു; സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:06 pm IST
inKannur

കണ്ണൂര്‍: ജില്ലയുടെ വിവിധഭാഗങ്ങളില്‍ മതതീവ്രവാദസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാകുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറവിലാണ് മിക്ക സ്ഥലങ്ങളിലും ഇത്തരം രാജ്യദ്രോഹശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. മിക്ക സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനകത്തും പുറത്തുനിന്നുമായി കോടികളുടെ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്. അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകളുടെ സഹായത്തോടെ നാറാത്ത് പ്രദേശത്ത് തീവ്രവാദ പരിശീലനം നടന്നത് തണല്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലായിരുന്നു. മെഡിക്കല്‍ ക്യാമ്പിന്റെയും മറ്റ് ജനസേവനത്തിന്റെയും മറവിലാണ് മാസങ്ങളോളം ആയുധ പരിശീലനവും തീവ്രവാദ ക്ലാസുകളും നടന്നത്. സമീപവാസികള്‍ക്കുപോലും ഇത് സംബന്ധിച്ച് പൂര്‍ണ്ണമായ വിവരങ്ങളുണ്ടായിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നാറാത്ത് ആയുധപരിശീലന ക്യാമ്പില്‍നിന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതുള്‍പ്പടെ നിരവധി രേഖകളാണ് പോലീസ് പിടിച്ചെടുത്തത്. മനുഷ്യരൂപമുണ്ടാക്കി അതിലേക്ക് വെടിവെച്ച് പരിശീലനം നല്‍കുന്നതുള്‍പ്പടെ നിരവധി തരത്തിലുള്ള അക്രമമുറകള്‍ ഇവിടെ നിന്ന് പരിശീലിപ്പിച്ചതായി അന്വേഷണംസംഘം കണ്ടെത്തിയിരുന്നു. നാറാത്ത് ആയുധപരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കാശ്മീരില്‍ തീവ്രവാദി നേതാവ് ഇന്ത്യന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലയുടെ ചില ഭാഗങ്ങളില്‍ പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂത്തുപറമ്പിനടുത്ത പറമ്പായിയില്‍ പാക്കിസ്ഥാന്‍ പതാകയുമേന്തി ഒരു വിഭാഗം പ്രകടനം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വിവിധ തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് പറമ്പായിയിലെ ഒന്നിലധികം പേര്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന സലിം എന്നയാള്‍ പറമ്പായി സ്വദേശിയാണ്. സലിമിനെ പിടികൂടാന്‍ രഹസ്യാന്വേഷണ വിഭാഗം വലവരിച്ച് നില്‍ക്കുമ്പോഴും ഇയാള്‍ രാത്രികാലങ്ങളില്‍ വീട്ടില്‍ വന്ന് പോകാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയായ മജീദ് എന്നയാളും പറമ്പായി സ്വദേശിയാണ്. വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോയി വര്‍ഷങ്ങളായി നാട്ടില്‍ വരാത്തവരും വിട്ടുകാരുമായി ബന്ധം വെക്കാത്തവരുമായി നിരവധിപേര്‍ ഈ പ്രദേശത്തുണ്ട്. തീവ്രവാദക്കേസുകളില്‍ പ്രതികളായവരും ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ളവരുടെയും സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും ഇതുസമ്പന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികളുണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. നേരത്തെ തീവ്രവാദക്കേസുകളില്‍ അറസ്റ്റിലായവര്‍ ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന മണിസൗധങ്ങളിലാണ് താമസിക്കുന്നത്. വ്യക്തികള്‍ക്ക് മാത്രമല്ല ചില മതതീവ്രവാദ സംഘടനകള്‍ക്കും വിദേശത്ത് നിന്നുള്‍പ്പടെ കോടികള്‍ ലഭിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.