ഗുവഹാട്ടി: ശക്തമായ പ്രളയത്തെത്തുടര്‍ന്ന് ആസാമിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തി. പ്രളയത്തില്‍ 13 കൊല്ലപ്പെടുകയും 22 ജില്ലകളില്‍ നിന്നായി പതിനെട്ട് ലക്ഷത്തോളമാളുകള് ദുരിതം അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഒന്‍പത് ദുരന്ത നിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള മന്ത്രിയായ ജിതേന്ദ്രസിങ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രളയത്തിലകപ്പെട്ട കാസിരംഗ നാഷണന്‍ പാര്‍ക്കിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: