വഡോദര: മൂന്നുവയസ്സുകാരനെ തല്ലിയ അധ്യാപികയെ കുട്ടിയുടെ മാതാപിതാക്കള്‍ തിരികെ മര്‍ദ്ദിച്ചു. വഡോദരയിലെ നവ്‌യുഗ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങളുടെ മകനെ സ്‌കൂളിലെ അധ്യാപികയായ രശ്മി ഗോഹില്‍ അകാരണമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് സ്‌കൂളിലെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപികയുമായി തര്‍ക്കമുണ്ടാവുകയും കുട്ടിയുടെ പിതാവായ റിതേഷ് രജ്പുത് അധ്യാപികയെ തിരികെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.
അകാരണമായി മര്‍ദ്ദിച്ചതുമൂലം കുട്ടിയുടെ ചെവിക്കു വേദന അനുഭവപ്പെട്ടുവെന്ന് പിതാവ് പറഞ്ഞു. അധ്യാപികക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ സമീപിച്ച തന്റെ നേരെ സ്‌കൂളധികൃതര്‍ ആക്രോശിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
















