Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുതുക്കിയ നിയമാവലി വള്ളംകളിയെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 09:18 pm IST
inAlappuzha

ലപ്പുഴ: അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കെല്ലാമുള്ളതുപോലെ നെഹ്‌റുട്രോഫി ജലമേളയ്‌ക്കും വ്യക്തവും ചിട്ടയുള്ളതുമായ നിയമാവലി വരുന്നതിലൂടെ വള്ളം കളിയുടെ ജനപ്രിയത വര്‍ധിപ്പിക്കാനാവുമെന്ന് ജില്ലാകളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ഇത്തവണ ചരിത്രത്തിലാദ്യമായി 25 ചുണ്ടന്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മത്സര രംഗത്തുള്ള ചുണ്ടന്‍ വള്ളങ്ങളുടെ എണ്ണം കൂടിയത് നെഹ്‌റുട്രോഫിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ക്യാപ്റ്റന്‍സ് മീറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വള്ളങ്ങളുടെ മെയിന്റനസ് ഗ്രാന്റ് ഒരു വര്‍ഷത്തേത് ഇപ്പോള്‍ കൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിട്ട് മല്‍സരങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ മൂന്നു വര്‍ഷത്തേക്ക് ആ ടീമിനെ നെഹ്‌റുട്രോഫി മല്‍സരങ്ങളില്‍ നിന്ന് ഒഴിവാക്കും.

സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്കുള്ള വള്ളങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് വലിയ മാറ്റം. നാല് ട്രാക്ക് തന്നെ തുടരും. എന്നാല്‍ ഫിനിഷിങ് പോയിന്റ് നിലവിലുള്ളതില്‍ നിന്ന് 25 മീറ്റര്‍ വടക്കോട്ട് മാറ്റി. സ്റ്റാര്‍ട്ടിങ് പോയിന്റ് 30 മീറ്റര്‍ തെക്കോട്ടും മാറ്റിയിട്ടുണ്ട്. ഫൈനലില്‍ എത്തുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഏറ്റവും കുറച്ചുസമയം എടുക്കുന്ന നാലു വള്ളം ആയിരിക്കും. അതുപോലെ തന്നെയാണ് ലൂസേഴ്‌സ് ഫൈനലും. തുല്യ സമയം വന്നാല്‍ നറുക്കിട്ടെടുക്കും.

ടീം അംഗങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍

മത്സരങ്ങളില്‍ പങ്കെടുക്കുന്ന വളളങ്ങളുടെ പരിശീലനം ഏഴ് ദിവസത്തില്‍ കുറയാന്‍ പാടില്ല. ഏഴ് ദിവസത്തില്‍ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുളളൂ എന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ ബോണസില്‍ കുറവു വരുത്തുന്നതാണ്.

മത്സര ദിവസം ഒരു മണിക്ക് മുന്‍പായി എല്ലാ ചുണ്ടന്‍ വളളങ്ങളും അനുവദനീയമായ യൂണിഫോം ധാരികളായ തുഴക്കാരോടൊപ്പം ഫിനിഷിങ് പോയിന്റില്‍ അണിനിരക്കണം. മത്സരദിവസം മത്സരം കഴിയുന്നത് വരെ എല്ലാ സമയത്തും യൂണിഫോം ധരിക്കേണ്ടത് നിര്‍ബന്ധമാണ്. യൂണിഫോം ധരിക്കാത്ത വളളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല. കൃത്യസമയത്ത് മാസ്ഡ്രില്ലില്‍ പങ്കെടുക്കാന്‍ വളളങ്ങള്‍ എത്തേണ്ടതും മാസ്ഡ്രില്ലില്‍ പങ്കെടുക്കാന്‍ വരാന്‍ വൈകുന്ന വളളങ്ങള്‍ക്കും പങ്കെടുക്കാത്ത വളളങ്ങള്‍ക്കും ബോണസില്‍ 25 ശതമാനം കുറവു വരുത്തുന്നതാണ്.

ചുണ്ടന്‍വളളങ്ങളില്‍ 75 തുഴക്കാരില്‍ കുറയുവാനും 95 തുഴക്കാരില്‍ കൂടുതല്‍ കയറുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതല്‍ 60 തുഴക്കാര്‍ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതല്‍ 35 വരെ തുഴക്കാര്‍, ചുരുളന്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍, ഇരുട്ടുകുത്തി രണ്ടാംതരം ‘ബി’ വിഭാഗത്തില്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍, (തെക്കനോടി 30 ല്‍ കുറയാത്ത തുഴക്കാര്‍)കയറേണ്ടതാണ്. ഈ തുഴക്കാര്‍ക്ക് പുറമേ നിലക്കാരും, പങ്കായക്കാരും ഉണ്ടായിരിക്കേണ്ടതുമാണ്.

മത്സര ദിവസം വളളങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ കമ്മറ്റി തരുന്ന നമ്പരും നെയിം ബോര്‍ഡും (സ്‌പോണ്‍സര്‍ഷിപ്പ്) നീളം കൂട്ടി തറയ്‌ക്കുകയോ, മാറ്റിവയ്‌ക്കുകയോ ചെയ്യുവാന്‍ പാടില്ല.

സ്റ്റാര്‍ട്ടിങ്് പോയിന്റില്‍ സ്റ്റാര്‍ട്ടര്‍മാര്‍ കൃത്യമായ വിവരങ്ങള്‍ മാത്രമേ അറിയിക്കുകയുളളൂ. കൃത്യമായി ഫോട്ടോഫിനിഷിംഗ് പോലെ നിശ്ചലമായ (സ്റ്റില്‍) സ്റ്റാര്‍ട്ടിങാണ് നടക്കുന്നത്. മൂന്നുതവണ തുല്യതയ്‌ക്കായി അറിയിപ്പ് നല്‍കുകയും, മൂന്നാമത്തെ അറിയിപ്പില്‍ തുല്യതയില്‍ ഉളള വളളങ്ങളെ മത്സരിക്കാന്‍ സിഗ്നല്‍ നല്‍കുകയും അനുസരിക്കാത്ത വളളത്തെ അപ്പോള്‍ തന്നെ അയോഗ്യരാക്കുന്നതുമാണ്. സ്റ്റാര്‍ട്ടിങ് കൃത്യത തല്‍സമയം ജഡ്ജസ് കാണുന്നതാണ്. അതിനുളള സജ്ജീകരണങ്ങള്‍ ചെയ്യുന്നുണ്ട്. സ്റ്റാര്‍ട്ടിംഗ് സംവിധാനവും നിയന്ത്രണവും കുറ്റമറ്റ നിലയിലായിരിക്കും. യന്ത്രതകരാറുകള്‍ സംഭവിച്ചാല്‍ തുല്യനീതി ഉറപ്പാക്കി സ്റ്റാര്‍ട്ടര്‍ക്ക് നിയമം നടപ്പിലാക്കാവുന്നതാണ്.

സ്റ്റാര്‍ട്ടിങ് സിഗ്നല്‍ ലഭിച്ചു മത്സരം ആരംഭം മുതല്‍ അവസാനം വരെ അവരവരുടെ ട്രാക്കില്‍ കൂടി മാത്രം മത്സരിച്ച് ഫിനിഷിങ് പോയിന്റിലെ അടയാളം ആദ്യം കടക്കുന്നവര്‍ വിജയിയായി പ്രഖ്യാപിക്കുന്നതാണ്. ട്രാക്ക് മാറുകയോ, മത്സരത്തിന് തടസ്സം വരുത്തുന്ന വിധം ഏതെങ്കിലും പ്രവൃത്തികള്‍ ഉണ്ടാക്കുകയോ, ഫിനിഷിങ് അടയാളം കൃത്യസമയത്തിനകം കടക്കാതെ വരുകയോ ചെയ്താല്‍ ബോണസും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതല്ല. കൂടാതെ ക്യാപ്റ്റന്റേയും, ടീം ക്യാപ്റ്റന്റേയും, ക്ലബിന്റെയും പേരില്‍ നടപടികള്‍ ഉണ്ടാകുന്നതുമാണ്.

ഫൈനലില്‍ വരുന്ന വളളങ്ങളുടെ ക്യാപ്റ്റന്‍മാര്‍ സെലക്ഷന്‍ കിട്ടികഴിഞ്ഞാല്‍ ജഡ്ജസ് പവിലിയനു സമീപം ഉണ്ടായിരിക്കണം. വിജയിക്കുന്ന വളളങ്ങളുടെ ക്യാപ്റ്റന്‍മാര്‍ മാത്രം ഐഡന്റിറ്റി കാര്‍ഡ് പ്രദര്‍ശിപ്പിച്ച് പവലിയനില്‍ കയറുകയും ട്രോഫികള്‍ ഏറ്റുവാങ്ങുകയും ചെയ്യേണ്ടതാണ്.

വനിതാ വളളങ്ങളില്‍ പരമാവധി അഞ്ച് പുരുഷന്മാര്‍ മാത്രമേ പാടുളളൂ. അവര്‍ തുഴയാന്‍ പാടില്ല.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വളളങ്ങള്‍ ഘോഷയാത്രയിലും തുടര്‍ന്ന് നടക്കുന്ന മാസ്ഡ്രില്ലിലും പങ്കെടുക്കേണ്ടതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ചുണ്ടന്‍ വളളങ്ങളുടേയും തുഴക്കാര്‍ അനുവദനീയമായ യൂണിഫോം ആയി കൈയില്ലാത്ത ബനിയന്‍ ധരിക്കേണ്ടതാണ്.

ഓരോ ഹീറ്റ്‌സിലും മത്സരം കഴിഞ്ഞാല്‍ കളിവളളങ്ങള്‍ നിര്‍ബന്ധമായും ഫിനിഷിങ് പോയിന്റില്‍ നിന്നു മാറ്റി പുറംകായലില്‍ നിലയുറപ്പിക്കേണ്ടതാണ്. ഈ നിബന്ധനയ്‌ക്ക് എതിരായി ട്രാക്കിന്റെ പടിഞ്ഞാറെ സൈഡില്‍ വി..ഐ.പി.പവിലിയന് മുന്‍വശത്തോ, ട്രാക്കിന് കിഴക്കേ സൈഡില്‍ ഐലന്റ് പവിലിയന് മുന്‍വശത്തോ ഏതെങ്കിലും കളിവളളം പാര്‍ക്ക് ചെയ്താല്‍ പ്രസ്തുത വളളത്തിന്റെ ബോണസില്‍ കുറഞ്ഞത് 50 ശതമാനം കുറവു വരുത്തുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

ജലമേള കഴിഞ്ഞ് ട്രോഫി വിതരണം നടക്കുന്ന സമയത്ത് യാതൊരു കാരണവശാലും കളിവളളങ്ങള്‍ വി.ഐ.പി. പവിലിയന് സമീപം നിലയുറപ്പിക്കാന്‍ അനുവദിക്കുന്നതല്ല. ട്രോഫി വിതരണ സമയത്ത് വി.ഐ.പി. പവിലിയനില്‍ നിന്നും ഉദ്ദേശം മൂന്ന് മീറ്റര്‍ മാറി മാത്രമേ കളിവളളങ്ങള്‍ നിലയുറപ്പിക്കാന്‍ പാടുളളൂ. ഉച്ചയ്‌ക്ക് കൃത്യം രണ്ടു മണിയ്‌ക്ക് താഴെപറയുന്ന ക്രമത്തില്‍ എല്ലാ കളിവളളങ്ങളും അണിനിരക്കേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.