ന്യൂദൽഹി: വടി കൊടുത്ത് അടി വാങ്ങുന്ന ശീലം രാഹുൽ ഗാന്ധിക്ക് പണ്ടെ ഉള്ളതാണ് ഇപ്പോൾ ഇതാ ആ കണക്ക് പുസ്തകത്തിലേക്ക് മറ്റൊരു സംഭവം കൂടി. ലോക്സഭ ചർച്ചകൾക്കിടയിൽ രാജ്യത്തെ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത തരത്തിൽ സാധനങ്ങളുടെ വില മോദി സർക്കാർ കൂട്ടി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് മഹാരാഷ്‌ട്രയിൽ നിന്നുമുള്ള ബിജെപിയുടെ യുവ എംപി പൂനം മഹാജൻ.
‘രാഷ്‌ട്രീയത്തിന്റെ പേരിൽ വിനോദ സഞ്ചാരത്തിൽ മുഴുകിയിരിക്കുന്ന രാഹുൽ ഗാന്ധി ഇപ്പോൾ യുവജനങ്ങളുടെ ശാക്തികരണത്തെക്കുറിച്ചും വില വർധനവിനെക്കുറിച്ചും പറയുന്നതിൽ സന്തോഷമുണ്ട്, എന്നാൽ രാഹുൽ ഗാന്ധിയുടെ യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തെ കുത്തനെയുള്ള വിലക്കയറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്’- പൂനം മഹാജൻ ചോദിച്ചു.
ഭരിച്ച 60 വർഷവും കോൺഗ്രസ് സർക്കാർ ഉറങ്ങുക മാത്രമാണ് ചെയ്തത്, ചിലർ ഇപ്പോഴും ലോക്സഭ ചർച്ചകളിൽ ഉറങ്ങിക്കൊണ്ടിരിക്കുന്നു, പൂനം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. അടുത്തിടെ രാഹുൽ ഗാന്ധി ലോക്സഭ ചർച്ചകൾക്കിടയിൽ ഉറങ്ങുന്നത് ഏറെ വിവാദമാകുകയും നവമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് പൂനം മഹാജൻ ദ്വയാർത്ഥത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചത്.
















