ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ നിന്നുള്ള നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
നിയന്ത്രണ രേഖയ്‌ക്ക് സമീപം നിരീക്ഷണം നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരര്‍ യാതൊരു പ്രകോപനവും കൂടാതെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.ഭീകരരില്‍ നിന്ന് എകെ 47 തോക്കുകള്‍ സൈന്യം പിടിച്ചെടുത്തു.
26ന് നൗഗാമില്‍ നടന്ന ഏറ്റുമുട്ടല്‍ നാല് തീവ്രവാദികളെ വധിച്ച സൈന്യം ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.
















