ന്യൂദല്‍ഹി: ഏഴാം ശമ്പളകമ്മീഷന് നടപ്പാക്കുമ്പോള്‍ വരുന്ന കുടിശിക ആഗസ്റ്റിലെ ശമ്പളത്തോടൊപ്പം തന്നെ നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇത് എന്നു നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. കേന്ദ്രജീവനക്കാരും പെന്‍ഷന്‍കാരുമടക്കം ഒരു കോടിയോളം പേരുടെ ശമ്പളപരിഷ്ക്കരണം 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക.
എട്ടുമാസത്തെ കുടിശികയാണ് ആഗസ്റ്റ് മാസത്തിലെ ശമ്പളത്തിനൊപ്പം ഒറ്റയടിക്ക് നല്‍കുന്നത്. ധനമന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പില്‍ അറിയിച്ചു. പുതുക്കിയ ശമ്പളത്തില്‍ 125 ശതമാനം ഡിഎയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന് പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയാണ്. ഇതുവരെ 7000 രൂപ ശമ്പളം വാങ്ങിയവര്‍ക്കാണ് ഇത് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: