Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യവ്യാപകമായി കനത്ത മഴ; മുഖ്യ നഗരങ്ങളില്‍ വെള്ളപ്പൊക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 12:29 am IST
in India

ന്യൂദല്‍ഹി: രാജ്യമെങ്ങും മണ്‍സൂണ്‍ കനത്തതോടെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ദല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും ബീഹാര്‍, ആസാം, ഹരിയാന തുടങ്ങിയ ഉത്തരഭാരത നഗരങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. ഇതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും മിക്ക നഗരങ്ങളിലും അനുഭവപ്പെട്ടു.

ആസാമില്‍ വലിയ പ്രളയമാണ്. നദികളെല്ലാം കരകവിഞ്ഞതോടെ ജനജീവിതം താറുമാറായിട്ടുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വാഹനങ്ങളാണ് ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുന്നത്. രാജ്യതലസ്ഥാനത്ത് ഐടിഒ, ഇന്ത്യാഗേറ്റ്, കരോള്‍ബാഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ഗതാഗതം സ്തംഭിച്ചു.

ബെംഗളൂരുവില്‍ റിങ് റോഡില്‍ അടക്കം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. നഗരത്തില്‍ മിക്കയിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി ചെറുബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.

ബീഹാറിലെ കനത്ത വെള്ളപ്പൊക്കത്തില്‍ ഇതുവരെ 26 പേര്‍ മരിച്ചു. 22 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കോശി നദി ഉള്‍പ്പെടെ കരകവിഞ്ഞ് ഒഴുകുകയാണ്.

പത്തു ജില്ലകള്‍ പാടേ വെള്ളത്തിലായി. പുര്‍ണിയ, കിഷന്‍ഗഞ്ച്, മധേപ്പുര, ഗോപാല്‍ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും ബാധിച്ചിട്ടുള്ളതെന്ന് സംസ്ഥാന ദുരുതനിവാരണ വിഭാഗം വിശദീകരിച്ചു. 1.83 ലക്ഷം ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലായി. 83 ലക്ഷം ഏക്കര്‍ വിളനശിച്ചിട്ടുണ്ട്. 5,100 വീടുകളും 4,63ഠ കുടിലുകളും നശിച്ചു. ആറു നദികള്‍ അപായകരമായി ഒഴുകുകയാണ്.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുഡ്ഗാവിലുണ്ടായ അതിശക്തമായ മഴയില്‍ എട്ടാം നമ്പര്‍ ദേശീയപാതയില്‍ വെള്ളം പൊങ്ങി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. ഹീറോ ഹോണ്ട ചൗക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെറുതും വലുതുമായ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. ഓഫീസുകളും ഫാക്ടറികളും വെള്ളം കയറി മുങ്ങി. വന്‍ കണ്ടൈനറുകളും ചരക്കു വണ്ടികളും വെള്ളത്തിനടിയിലായി.

മൂന്നു ദിവസമായി കര്‍ണ്ണാടത്തില്‍ തുടരുന്ന മഴയില്‍ ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍ കുടുങ്ങി. ബെല്ലന്ദൂര്‍ തടാകത്തില്‍നിന്ന് ഒഴുകുന്ന പതഞ്ഞ വെള്ളത്തില്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത ആശങ്ക പരത്തി. പല നദീപ്രദേശങ്ങളിലും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നഗരത്തിലെമ്പാടും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായ മഴയാണ് കാരണം.

വരള്‍ച്ചാ ദുരിതാശ്വാസം: 716.59 കോടി അനുവദിച്ചു

ന്യൂദല്‍ഹി: വരള്‍ച്ചാ ദുരിതാശ്വാസമായി യുപി, രാജസ്ഥാന്‍, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കായി 716.59 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

വര്‍ഷാദ്യമുണ്ടായ കൊടും വരള്‍ച്ചയില്‍ സംസ്ഥാനങ്ങളിലൂണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയാണ് കേന്ദ്രം തുക അനുവദിച്ചത്. വരള്‍ച്ചയ്‌ക്കൊപ്പം കൊടുങ്കാറ്റ്, ഭൂമികുലുക്കം എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ കണക്കാക്കി. ഉത്തര്‍പ്രദേശിനാണ് ഏറ്റവുമധികം സഹായം-622.76 കോടി. രാജസ്ഥാന് 79.18 കോടിയും മണിപ്പൂരിന് 14.65 കോടി രൂപയും. നഷ്ടപരിഹാരത്തിനായി കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍സിങ്, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.