Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തും വിഴിഞ്ഞവുമായി കേരളം മുന്നോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 11:17 pm IST
in India

ന്യൂദൽഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണ. വിഴിഞ്ഞം പദ്ധതിയെ കേന്ദ്രസർക്കാരിന്റെ സാഗരമാല പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

വിഴിഞ്ഞത്തിന് മുപ്പതു കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ കുളച്ചലിൽ പുതിയ തുറമുഖം നിർമ്മിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ചർച്ച നടത്തിയത്.

എന്നാൽ കുളച്ചിൽ പദ്ധതി യാതൊരു വിധത്തിലും വിഴിഞ്ഞം തുറമുഖത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി കേരളത്തിന് ഉറപ്പ് നൽകി. കുളച്ചൽ പദ്ധതി ആവശ്യമാണ്. എന്നാൽ വിഴിഞ്ഞത്തിനാണ് മുൻഗണനയെന്നും കേരളത്തിന്റെ ആശങ്കകൾ പരിഗണിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാഷ്‌ട്രത്തിന്റെ വികസനത്തിന് വിഴിഞ്ഞം പദ്ധതിക്കൊപ്പം തന്നെ കുളച്ചലും ആവശ്യമാണ്. വിഴിഞ്ഞം സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് ആവശ്യം. വരും വർഷങ്ങളിൽ ഈ മേഖലയിലൂടെയുള്ള ചരക്കുനീക്കം വൻതോതിൽ വർദ്ധിക്കുന്നതിനാൽ വിഴിഞ്ഞത്തിന് മാത്രം ഉൾക്കൊള്ളാനാവില്ലെന്നാണ് കേന്ദ്രനിലപാട്.

വിഴിഞ്ഞം പദ്ധതി കൂടുതൽ വേഗത്തിലാക്കുകയാണ് കേരളത്തിന് മുന്നിലുള്ള മാർഗ്ഗമെന്ന് പാർലമെന്റിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടപടിക്രമങ്ങളിലെല്ലാം കുളച്ചൽ ഏറെ പിന്നിലാണ്. പ്രധാനമന്ത്രി നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കണം. എത്രയും വേഗം നിർമ്മാണം ആരംഭിക്കുക, തുറമുഖപദ്ധതി പൂർത്തീകരിക്കുക എന്നിവയാണ് കേരളത്തിന് മുന്നിലുള്ള ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

കുളച്ചൽ പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആശങ്കകൾ ന്യായമാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടുതുറമുഖങ്ങളും ആരംഭഘട്ടത്തിൽ തന്നെ പ്രതികൂല സാഹചര്യത്തിലെത്തപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞത്തിനായി അപേക്ഷിച്ച സമയത്ത് 250 കിലോമീറ്ററിനപ്പുറത്ത് കൊച്ചിൻ തുറമുഖം ഉണ്ടെന്നായിരുന്നു അന്നത്തെ കേന്ദ്രഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിലപാട്.

ആസൂത്രണ കമ്മീഷന്റെ പഴയ നിലപാട് ഒരു തുറമുഖത്തിന് അതിന്റെ പ്രവർത്തന ശേഷിയുടെ 90 ശതമാനം പിന്നിടുമ്പോൾ മാത്രമേ പുതിയ തുറമുഖത്തേപ്പറ്റി ചിന്തിക്കേണ്ടതുള്ളു എന്നതാണ്. അല്ലെങ്കിൽ തുഖമുഖം സ്ഥാപിച്ച് 15 വർഷം പിന്നിടണം. 100 കിലോമീറ്റർ ചുറ്റളവിൽ മറ്റു തുറമുഖങ്ങൾ ആവശ്യമില്ലെന്നാണ് കമ്മീഷൻ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രണ്ടു തുറമുഖങ്ങളും രാജ്യത്തിനാവശ്യമാണെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിച്ച് മുന്നോട്ടുപോകാൻ കേരളം ധാരണയിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.