അമൃത്സര്‍: പഞ്ചാബ് റവന്യൂ മന്ത്രി ബിക്രം സിങ് മജീദിയ നല്‍കിയ മാനനഷ്ടക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും അദ്ദേഹത്തിന്റെ അനുയായി സഞ്ജയ് സിങിനും പഞ്ചാബ് കോടതി ജാമ്യം അനുവദിച്ചു. 40,000 രൂപയുടെ ബോണ്ടിന്‍ന്മേലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.ഒക്ടോബര്‍ 25ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
തനിക്കും തന്റെ കുടുംബത്തിനുമെതിരെ അടിസ്ഥാനരഹിതമായ പ്രസ്ഥാവനകള്‍ കേജ്‌രിവാള്‍ നടത്തുന്നുവെന്ന മജീദിയയുടെ പരാതിയെത്തുടര്‍ന്നാണ് കേജ്‌രിവാളിനെതിരെ കേസ്സെടുത്തിട്ടുള്ളത്.
മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട് തനിക്കേതിരെ വ്യാജമായ ആരോപണങ്ങളാണ് കേജ്‌രിവാള്‍ ഉന്നയിക്കുന്നുണ്ടെന്നും മജീദിയ തന്റെ പരാതിയില്‍ പറയുന്നുണ്ട്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയില്‍ എതിരാളികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേജ്‌രിവാളിന്റെ ശൈലിയാണെും മജീദിയ പറഞ്ഞു.
















