Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ ഡ്രൈവര്‍മാരാണ് പോലീസുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 10:10 am IST
in Malappuram

രഞ്ജിത്ത് ഏബ്രഹാം തോമസ്

പെരിന്തല്‍മണ്ണ: പഴയ വള്ളുവനാട് രാജ്യത്തിന്റെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണക്ക് ആ പേര് വന്നതിനെ കുറിച്ച് രസകരമായ പല കഥകളുമുണ്ട്. പെരും തല്ലന്മാരുടെ നാടാണ് കാലക്രമേണ ലോപിച്ച് പെരിന്തല്‍മണ്ണ ആയതെന്നാണ് ഏറ്റവും പ്രചാരം നേടിയ കഥ. ആ ചേകവന്മാരുടെ പിന്മുറക്കാരാണ് പെരിന്തല്‍മണ്ണയില്‍ വളയം പിടിക്കുന്ന പലരും. അതിരൂക്ഷമായ ഗതാഗതക്കുരുക്കില്‍ നഗ്‌നമായ നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരാണ് പെരിന്തല്‍മണ്ണയുടെ തീരാശാപം. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.

ഓടിക്കോ…സ്വകാര്യ

ബസ് വരുന്നുണ്ടേ

ഒരുകാലത്ത് ടിപ്പര്‍ ഡ്രൈവര്‍മാര്‍ കൈവശം വച്ചിരുന്ന കുപ്രസിദ്ധിയാണ് ഇന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കുള്ളത്. അലക്ഷ്യമായ ഡ്രൈവിംഗും അമിത വേഗതയുമാണ് പലരുടേയും മുഖമുദ്ര. മിക്ക സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും പരാതികള്‍ ഉയരാത്ത ദിവസമില്ല. പക്ഷേ, ഇവരെ തൊടാന്‍ പോലും നിയമപാലകര്‍ക്ക് പേടിയാണ്. എന്തെങ്കിലും നടപടിയെടുത്താല്‍ പിന്നെ മിന്നല്‍ പണിമുടക്കായി, അനിശ്ചിതകാല സമരം പ്രഖ്യാപിക്കലായി, അങ്ങനെ പ്രതികാര നടപടികള്‍ ഒന്നിനു പിറകെ ഒന്നായി വരും. അതുകൊണ്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട എന്ന് കരുതി ബന്ധപ്പെട്ടവരും മൗനം പാലിക്കുന്നു. സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ പറ്റി മുമ്പ് ജന്മഭൂമിയില്‍ വന്ന പരമ്പര ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഹരി ആനമങ്ങാട് ഗതാഗതമന്ത്രിക്കും ആര്‍ടിഒക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പരാതി ചവറ്റുകുട്ടയിലായ ലക്ഷണമാണ്. തങ്ങള്‍ക്ക് തോന്നിയതുപോലെ വാഹനം പറത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ നിരത്തുകളിലെ കാലന്മാരായി അവതരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്റ്റോപ്പില്‍ കൈ കാണിച്ചാലും നിര്‍ത്താതിരിക്കുക, നോ പാര്‍ക്കിംഗില്‍ നിര്‍ത്തുക, ചെറിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അസഭ്യം പറയുക, നിര്‍ത്താതെ ഹോണ്‍ മുഴക്കി നാട്ടുകാരെ ബുദ്ധിമുട്ടിക്കുക തുടങ്ങിയവയൊക്കെ ഇവരുടെ കലാപരിപാടികളില്‍ ചിലത് മാത്രം. എന്നാല്‍ ഇതിന്റെയെല്ലാം അവസാനം അവശേഷിക്കുന്നത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തന്നെയാകും. പക്ഷേ , അതവര്‍ക്ക് നല്‍കുന്നത് ആത്മ സംതൃപ്തിയാണെന്ന് മാത്രം.

ഇന്നത്തെ ചിത്രം

പെരിന്തല്‍മണ്ണ റോയല്‍ റിച്ച് ട്രാവല്‍സ് ഉടമ സിദ്ദിഖ് ചെമ്മാട് പകര്‍ത്തിയ ഈ ചിത്രം നഗ്‌നമായ നിയമലംഘനത്തിന്റെ നേര്‍സാക്ഷ്യമാണ്. പെരിന്തല്‍മണ്ണ-പാലക്കാട് റോഡില്‍ പോലീസ് സ്റ്റേഷന് സമീപം നടുറോഡില്‍ നടന്ന ഡ്രൈവര്‍മാരുടെ കയ്യാങ്കളിയുടെ കാഴ്ചയാണിത്. സ്വകാര്യ ബസിനെ മറികടക്കുന്ന ഓട്ടോറിക്ഷ. ഓട്ടോറിക്ഷയെ മറികടക്കുന്ന മറ്റൊരു സ്വകാര്യ ബസ്. എതിര്‍ വശത്തുകൂടി വരുന്ന കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയില്‍ ഇടിക്കാതെതിരിക്കാന്‍ രണ്ടാമത്തെ സ്വകാര്യ ബസ് വെട്ടിച്ചു മാറ്റുന്നു. ശ്രമം പാളി ഓട്ടോറിക്ഷയില്‍ തട്ടുന്നു. ഓടുന്ന ഓട്ടോയില് നിന്ന് ഡ്രൈവര്‍ അതിവേഗം പുറത്തേക്ക് ചാടുന്നു. ബസ് ഡ്രൈവര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ പോകുന്നു. പൊരിവെയിലത്ത് പെരുംതല്ല്. ലൈവായി കാണാന്‍ നാട്ടുകാര്‍. അതിനൊപ്പം വാഹനനിര വേറെയും. ബസ് ഡ്രൈവറുടെ പക്ഷം പിടിച്ച് ബസ് ഡ്രൈവര്‍മാരും ഓട്ടോ ഡ്രൈവറുടെ പക്ഷം പിടിച്ച് ഓട്ടോക്കാരും നിരത്ത് കയ്യടക്കുന്നു. ഗതാഗതക്കുരുക്ക് ഒരു കിലോമീറ്റര്‍ നീണ്ടിട്ടും പാവം പോലീസുകാര്‍ മാത്രം ഒന്നും അറിഞ്ഞതുമില്ല.

നിലവിളി ശബ്ദത്തെ

പിന്തുടര്‍ന്ന് ഫ്രീക്കന്മാര്‍

ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയില്‍ ഒരു മണിക്കൂറിനുള്ളില്‍ കുറഞ്ഞത് അഞ്ച് ആംബുലന്‍സുകളെങ്കിലും പോകുന്നത് കാണാം.

എന്നാല്‍ ഇവയുടെ അകമ്പടി സേവകരായി കുറഞ്ഞത് പത്ത് ഇരുചക്ര വാഹനങ്ങളെങ്കിലും കാണും. കൂടുതലും 25 വയസില്‍ താഴെയുള്ളവര്‍. നിലവിളി ശബ്ദത്തിന് പുറകെ പോയാല്‍ കുരുക്കിലാകാതെ രക്ഷപ്പെടാമെന്ന ചിന്തയാണ് ഇവരെ അതിന് പ്രേരിപ്പിക്കുന്നത്. അതേസമയം, അവശ്യ സര്‍വീസായ ആംബുലന്‍സുകളോട് വലിയ വാഹനങ്ങള്‍ പലതും മമത കാട്ടാറില്ലെന്നാണ് പരാതി. ആംബുലന്‍സുകള്‍ വരുന്നത് കണ്ടാല്‍ പിന്നെ അതിലും വേഗമാണ് മറ്റു വാഹനങ്ങള്‍ക്ക്. മുമ്പിലും പുറകെയുമുള്ള വാഹനങ്ങളുടെ ഇത്തരം ഞാണിന്മേല്‍ കളിയില്‍ ജീവിന്റെ കാവല്‍ക്കാരാകാന്‍ പെടാപാട് പെടുകയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

India

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

Entertainment

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

പുതിയ വാര്‍ത്തകള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.