ഗാന്ധിനഗര്‍: തെരുവുനായുടെ കടിയേറ്റ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകം പാണിത്തറ ഷീബ(40)യെയാണ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പണിക്കുപോകാനായി കുമരകത്തുള്ള പെട്രോള്‍പമ്പിനു സമീപമെത്തിയപ്പോള്‍ വീട്ടുപടിക്കല്‍ കിടന്ന നായയാണ് ഷീബയെ കടിച്ചത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ച ഇവര്‍ക്ക് പ്രാഥമിത ചികിത്സ നല്‍കിയശേഷം നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറായ ബിന്സിമോനാണ് ഇവരുടെ ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: