ശ്രീകണ്ഠപുരം: കവര്‍ച്ചക്കായി ശ്രീകണ്ഠപുരത്ത് ഒത്തുകൂടിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍തൊരപ്പന്‍ സന്തോഷിന്റെയും കൂട്ടാളികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അരീക്കാമല സ്വദേശി തൊരപ്പന്‍ സന്തോഷ് എന്ന സന്തോഷ് (45), കൂട്ടാളികളായ ഉടുമ്പന്‍ചോലയില്‍ കൊച്ചുപറമ്പില്‍ പൊന്നച്ചന്‍ (52) തമിഴ് നാട് മധുര സ്വദേശി വിജയരാജ് (22) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തയത്. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്ത് ഒരു ബാറില്‍ നിന്നും നാട്ടുകാര്‍പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തളിപ്പറമ്പില്‍ സമീപകാലത്ത് പത്തോളം കടകളില്‍ കവര്‍ച്ച നടത്തിയത് സന്തോഷാണെന്ന് തളിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ നൂറിലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണിയാള്‍.
















