കണ്ണൂര്‍: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറിയും അക്ഷയശ്രീ സംസ്ഥാന ചെയര്‍മാനുമായ അഡ്വ.കെ.കരുണാകരന്‍ ആവശ്യപ്പെട്ടു. സഹകാര്‍ഭാരതി കണ്ണൂര്‍ താലൂക്ക് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദ്യനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ താലൂക്ക് പ്രസിഡണ്ട് കെ.വി.വിജയമോഹനന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വസൈനികക്ഷേമ പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അജയകുമാര്‍ മീനോത്ത്, ജില്ലാ പ്രസിഡണ്ട് പി.കെ.അരവിന്ദാക്ഷന്‍, സംഘടനാ സെക്രട്ടറി എ.പി.പുരുഷോത്തമന്‍, മേഖലാ സെക്രട്ടറി സി.വി.വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.വി.ഹരീഷ് കുമാര്‍ സ്വാഗതവും കെ.ധന്യ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.പി.വിജയമോഹനന്‍-പ്രസിഡണ്ട്, സജില-വൈസ് പ്രസിഡണ്ട്, പ്രസാദ് കീച്ചേരി-സെക്രട്ടറി, എ.പി.ഹരീഷ് കുമാര്‍-ജോയിന്റ് സെക്രട്ടറി, ഷാജി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















