പിലാത്തറ: കടന്നപ്പള്ളി കടക്കുംകടവത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ വേട്ടക്കൊരുമകന്‍ ദൈവത്തിന്റെ കോട്ടത്തച്ഛനായി എസ്.കെ.രാജന്‍ നമ്പ്യാരെ അവരോധിച്ചു. ചിറക്കല്‍ കോവിലകത്ത് നടന്ന ചടങ്ങില്‍ രവീന്ദ്രവര്‍മ്മരാജ കച്ചയും ചുരികയും കോലും നല്‍കി സ്ഥാനപ്പേര് ചൊല്ലി വിളിച്ചു. ക്ഷേത്രാചാര്യന്‍മാര്‍, സ്ഥാനികര്‍, കോയ്‌മക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രസന്നിധിയില്‍ രാജന്‍ നമ്പ്യാര്‍ കോട്ടത്തച്ഛനെ വാദ്യമേളങ്ങളോടെയും താലപ്പൊലിയോടും കൂടി സ്വീകരിച്ചു. തുടര്‍ന്ന് സമൂഹസദ്യയും നടന്നു.
















