കണ്ണൂര്‍: വിജ്ഞാനവാഹിനി ആദ്ധ്യാത്മിക പ്രചാര്‍സഭയുടെ ആഭിമുഖ്യത്തില്‍ ആര്‍ജ്ജവം -2016 എന്ന പോരില്‍ നടത്തുന്ന ഉപനിഷത്ത് ജ്ഞാനസത്രം ആഗസ്ത് 1 ന് ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് നവനീതം ഓഡിറ്റോറിയത്തില്‍ സന്യാസിശ്രേഷ്ഠന്‍മാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. 2 മുതല്‍ 7 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിചിദാനന്ദപുരി മഹാരാജ് സത്‌സംഗം നടത്തും, ഉപനിഷദ് പരിചയവും സംശയനിവാരണവും നടത്തും. 6 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന മാതൃപര്‍വ്വം ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സത്‌സംഗ സഭയും നടക്കും.
















