പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സ് മുറികളുടെ ലേലം സംബന്ധിച്ചും കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുമെതിരെ വ്യാപാരി-വ്യവസായി ഏകോപനസമിതി ഹസ്സന്‍ കോയ വിഭാഗം നടത്തിവന്നിരുന്ന നിരാഹാരസമരം പഞ്ചായത്ത് അധികൃതരും സമരസമിതി ആക്ഷന്‍ കമ്മറ്റിയും തമ്മിലുണ്ടായ ചര്‍ച്ചയുടെയും ഒത്തുതീര്‍പ്പിന്റെയും അടിസ്ഥാനത്തില്‍ പിന്‍വലിച്ചു. നിരാഹാരസമരം അനുഷ്ഠിച്ചുവന്ന യൂണിറ്റ് പ്രസിഡണ്ട് കെ.കെ.ശശീന്ദ്രന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആലിക്കുട്ടിഹാജി നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. ജേക്കബ് പനന്താനത്ത്, വി.കണ്ണന്‍, ജോണ്‍ പാറയില്‍, എന്‍.പി.കരീം എന്നിവര്‍ സംസാരിച്ചു. പി.പി.ഉമ്മര്‍ സ്വാഗതവും കെ.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.
















