മട്ടന്നൂര്‍: സര്‍വ്വശിക്ഷാ ആഭിയാന്‍ മട്ടന്നൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.ദാമോദരന്‍, പി.വി.ധനലക്ഷ്മി, എ.പി.അംബിക, പി.എം.ശ്രീലിന, പി.എം.അബുജാക്ഷന്‍, കെ.ദിനേശ് കുമാര്‍, എം.പി.വിനോദ് എന്നിവര്‍ സംസാരിച്ചു.
















