കണ്ണൂര്‍: എയ്ഡഡ്-ഗവണ്‍മെന്റ് സ്‌കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സംഘടനയായ ആള്‍ കേരള പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഓര്‍ഗനൈസേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍വെച്ച് നടക്കും. പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസിന് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുക, പ്രീപ്രൈമറിയെ സ്‌കൂളുകളുടെ ഭാഗമായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടനാ നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടുകണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രീ-പ്രൈമറി അധ്യാപകരും ആയമാരും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രമുഖ സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ജയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ എല്ലാ പ്രീപ്രൈമറി അധ്യാപകരും ആയമാരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ : 9496704703.
















