കണ്ണൂര്‍: ഹൈക്കോടതയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷക സംഘം അക്രമം അഴിച്ചുവിട്ടതില്‍ ജനമിത്രം ജനകീയ നീതി വേദി സംസ്ഥാന സെക്രട്ടറി ബിജു ആറാഞ്ചേരി പ്രതിഷേധിച്ചു. നിയമം സംരക്ഷിക്കേണ്ട അഭിഭാഷകര്‍ കടുത്ത നിയമലംഘകരായി മാറുന്ന കാഴ്ച അപലപനീയമാണെന്നും നിയമങ്ങളോട് അചഞ്ചലമായ കൂറുപുലര്‍ത്തേണ്ടവര്‍ തന്നെ സംഘടിതമായി കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണത രാജ്യവ്യാപകമായി വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അഭിഭാഷകരെ നിലയ്‌ക്കു നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
















