കണ്ണൂര്‍: കാര്‍ഗില്‍ വിജയ് ദിനമായ ജൂലൈ 26 ദേശീയ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് നാഷണല്‍ എക്‌സ് സര്‍വ്വീസ് മെന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി 26 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിനു സമീപത്തെ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടക്കും. പരിപാടിയില്‍ ജനപ്രതിനിധികളും, സൈനിക വിഭാഗവും, മുന്‍ സൈനിക സംഘടനാ നേതാക്കളും പങ്കെടുക്കും. അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാപരിഷത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍, എന്‍എക്‌സ്‌സി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് വിജയന്‍ പാറാലി, എക്‌സ് സര്‍വ്വീസ് മെന്‍ ലീഗ് പ്രസിഡണ്ട് പി.കണ്ണന്‍, എം.രാധാകൃഷ്ണന്‍, പി.സുകുമാരന്‍, ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















