നാറാത്ത്: നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഇതോടനുബന്ധിച്ച് 24ന് കൊളച്ചേരി മുക്കില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര നാറാത്ത് പാണ്ഡ്യംതടം സന്നിധിയില്‍ സമാപിക്കും. ആഗസ്ത് 15ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പത്തനംതിട്ട ഋഷി നാനാ സാധനാ മഠത്തിലെ സ്വാമിനി നാനാവിപിനിഷ്ട പ്രഭാഷണം നടത്തും. പതാക ദിനമായ 20ന് തൈ വയ്‌ക്കാം….തണലേകാം… താപമകറ്റാം… എന്ന ഗോകുല സന്ദേശം പ്രചരിപ്പിക്കാനായി ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കാനും യോഗം തീരിമാനിച്ചു.
















