തലശ്ശേരി: ഗൗഡ സാരസ്വത എഡുക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിയായ എസ്.രാജേന്ദ്രനാഥ് പൈയുടെ സ്മരണാര്‍ത്ഥം വാടിക്കല്‍ എല്‍പി സ്‌കൂളിന് ജലസംഭരണി സ്ഥാപിക്കാനായി നല്‍കുന്ന ധനസഹായ സമര്‍പ്പണം നടത്തി. ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയായ ഡോ.ശാന്തി ചന്ദ്ര കമ്മത്ത് ധനസഹായ ചെക്ക് സ്‌കൂള്‍ മാനേജര്‍ എച്ച്.കമ്മത്ത്, എന്‍.ലൗലി എന്നിവര്‍ക്ക് കൈമാറി. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ മനോജ് അധ്യക്ഷത വഹിച്ചു. മനോഹര്‍ എച്ച് കമ്മത്ത്, പിടിഎ പ്രസിഡണ്ട് വിജയലക്ഷ്മി, ഷാര്‍മ്മിള, പ്രശാന്ത് പൈ എന്നിവര്‍ സംസാരിച്ചു. എന്‍.ലൗലി സ്വാഗതവും ദാമോദര്‍ നന്ദിയും പറഞ്ഞു.
















