ശ്രീകണ്ഠപുരം: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൊരപ്പന്‍ സന്തോഷിനെ ശ്രികണ്ഠപുരത്ത് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തളിപ്പറമ്പിലെ പത്തോളം കടകളില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചകളില്‍ സന്തോഷിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. സന്തോഷിനോടൊപ്പം രണ്ടുപേരെ കൂടി പിടികൂടിയിട്ടുണ്ട്. ഒരാള്‍ ഇടുക്കി സ്വദേശിയും മറ്റൊരാള്‍ തമിഴ് നാട് സ്വദേശിയുമാണ്. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്തെ ഒരു ബാറില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. പോലീസ് വിശദമായി ചോദ്യംചെയ്ത്‌വരികയാണ്.
















