പയ്യാവൂര്‍: പയ്യാവൂര്‍ ഗവ.യു.പി.സ്‌കൂളില്‍ ചാന്ദ്രദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികളും ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം പുതുമയുള്ളതായി. പ്രധാനാധ്യാപകന്‍ ടോമി കുരുവിള, ശെല്‍വി വത്സരാജ്, എം.പി.സിറിയക്, കെ.രാഘവന്‍, പി.കെ.ബാലഗോപാലന്‍, പി.ഉഷകുമരി, ലിസ്സ ഡൊമിനിക്, ആര്‍.വി.പവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കരയത്തുംചാല്‍: കരയത്തുംചാല്‍ ഗവ.യുപി സ്‌കൂളില്‍ ചാന്ദ്രദിനം ആചരിച്ചു. എസ്എംസി ചെയര്‍മാന്‍ ബിജു പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ സൂസന്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു. ചാന്ദ്ര മനുഷ്യനായി ജോയല്‍ രാജി, ആമോസ്, വിഷ്ണു എന്നിവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. പ്രധാനാധ്യാപകന്‍ ബാബു ജോര്‍ജ്ജ്, എംപിടിഎ പ്രസിഡണ്ട് കോമളവല്ലി, കെ.വി.കുഞ്ഞിരാമന്‍, പി.സി.ടോമി, ടി.ജെ.ത്രേസ്യ, സി.വി.ലക്ഷ്മണന്‍, എ.സി.മറിയക്കുട്ടി, കെ.വിനയ, പി.സിന്ധു എന്നിവര്‍ സംസാരിച്ചു.
















