ഇരിട്ടി: പായം ഗവ.യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി . തന്റെ ജീവന്‍ നിലനിര്‍ത്തുവാനുള്ള ചികിത്സക്കായി. ഒരു നിര്‍ഛന കുടുംബമാണ് മാളവികയുടേത്. അതീവഗുരുതര രോഗം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ തേടിയ മാളവികക്ക് 6 മാസക്കാലം ഇവിടെ താമസിച്ചു തുടര്‍ച്ചയായി ചികിത്സ നല്‍കിയാല്‍ ആരോഗ്യത്തിന് പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ രക്ഷാധികാരിയായും പഞ്ചായത്തംഗം കെ.മീന ചെയര്‍മാനായും പിടിഎ പ്രസിഡന്റ് എം.എന്‍.മുരളീധരന്‍ കണ്‍വീനറായും ചികിത്സാ സഹായ ക്കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇരിട്ടി ഗ്രാമീണ്‍ ബാങ്കില്‍ ടആ അ/ഇ 40487101018884 കഎടഇ തഘഏആ 0040487 എന്ന അക്കൗണ്ടില്‍ ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് ചികിത്സാ സഹായക്കമ്മറ്റി.
















