തലശ്ശേരി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വി.പി.സത്യന്റെ പത്താം ചരമവാര്‍ഷികം ഡിസംബര്‍ മാസം വരെ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, ഹാഫ് മാരത്തോണ്‍, സ്‌കൂള്‍തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഒളിമ്പ്യാട്ട് ക്വിസ്സ്, കായിക സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. വാര്‍ഷിക പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് മേക്കുന്നില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കെ.പി.സേതുമാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ കെ.കെ.മുഹമ്മദ്, ദയാനന്ദന്‍ മാസ്റ്റര്‍, സി.കെ.രവിശങ്കര്‍, ഡോ.എം.കെ.മധുസൂദനന്‍, കെ.പി.മമ്മു, മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
















