Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണം : എരുമേലി ഗ്രാമപഞ്ചായത്ത് പദ്ധതി തുക വകമാറ്റി ചെലവഴിച്ചു; നടപടി വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 09:57 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി മാറ്റി വച്ച പദ്ധതി തുക വകമാറ്റി ചിലവഴിച്ച പഞ്ചായത്തിന്റെ നടപടി വിവാദമാകുന്നു.

കൊരട്ടിയിലെ ജില്ലാ ടൂറിസം വകുപ്പിന്റെ വക പില്‍ഗ്രിം സെന്ററില്‍ ഫയര്‍‌സ്റ്റേഷന്‍ തുടങ്ങുന്നതിന് വകുപ്പ് സെക്രട്ടറി കഴിഞ്ഞ വര്‍ഷം അനുവാദം നല്‍കിയിരുന്നു. ഇതിനാവശ്യമായ ഗ്യാരേജും. ഓഫീസുമടക്കമുള്ള കാര്യങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു അന്നത്തെ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി 6 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ ഈ തുക വകമാറ്റി ചിലവഴിച്ചുവെന്ന വികസന വിരുദ്ധവുമായ മറുപടിയാണ് ടൂറിസം വകുപ്പിന് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്.

പൊതു പ്രവര്‍ത്തകനായ ലൂയിസ് ഡേവിഡിന് ടൂറിസം വകുപ്പ് നല്‍കിയ വിവരാവകാശ അപേക്ഷയിന്‍ മേല്‍ അധികൃതര്‍ നല്‍കിയ നം.ഡി. 4961/2016 മറുപടിയിലാണ് പഞ്ചായത്തിന്റെ കടുത്ത അനാസ്ഥയും, ഉത്തരവാദിത്വമില്ലായ്‌മയും പുറത്താകുന്നത്.

എരുമേലിയില്‍ ഫയര്‍‌സ്റ്റേഷന്‍ തുടങ്ങാന്‍ സ്ഥലമില്ലാതെ കാലങ്ങളായി നട്ടം തിരിയുന്നതിനിടെക്കാണ് കൊരട്ടിയില്‍ സ്ഥലം നല്‍കാന്‍ ടൂറിസം വകുപ്പ് തയ്യാറായത്. എന്നാല്‍ ലഭിച്ച സ്ഥലം പ്രയോജപ്പെടുത്താന്‍ കഴിയാതിരുന്ന പഞ്ചായത്ത് ഭരണസമിതി അനുവദിച്ച തുക വകമാറ്റി പദ്ധതി അട്ടിമറിക്കുകയായിരുന്നുവെന്നും പൊതു പ്രവര്‍ത്തകനായ ലൂയിസ് ഡേവിഡ് പറഞ്ഞു. എരുമേലിയില്‍ ഏക്കറുകണക്കിനു പുറംമ്പോക്ക് മിച്ചഭൂമി ഉള്ളതായി റവന്യൂ വകുപ്പും, കോടതിയും കണ്ടെത്തി നല്‍കിയിട്ടും അത്തരം ഭൂമികള്‍ പിടിച്ചെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനം മാത്രം കണക്കിലെടുത്താണ് എരുമേലിയില്‍ ഫയര്‍‌സ്റ്റേഷന് അനുവാദം ലഭിച്ചിരുന്നത്. എന്നാല്‍ മുന്‍ ഭരണ സമിതി കാട്ടിയ അനാസ്ഥക്കെതിരെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ എല്‍ഡിഎഫ് ഭരണസമിതി ഒന്നും മിണ്ടിയില്ലെന്നും ആരോപണമുണ്ട്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ കാഞ്ഞിരപ്പള്ളി, റാന്നി എന്നിവടങ്ങളില്‍ നിന്നാന്ന് ഫയര്‍ഫോഴ്‌സ് എത്തുന്നത്. ഇത് മിക്കപ്പോഴും താമസം ഉണ്ടാക്കുകയും. ഫയര്‍ഫോഴ്‌സ് ഏറെ പ്രതിഷേധത്തിനും വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി സ്ഥലം എംഎല്‍എ പി.സി.ജോര്‍ജ് പണം അനുവദിക്കാതിരുന്നത് എരുമേലിയോടുള്ള അവഗണനയാണന്നും ആരോപണമുയര്‍ന്നുകഴിച്ചു. എരുമേലിക്കായി അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ തുടങ്ങാനാകാതെ ഇരുട്ടില്‍ തപ്പുന്ന ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ ഇതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം വേണം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.