കോട്ടയം: ഗോവയില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് 4ലക്ഷം രൂപ അപഹരിച്ച യുവാവ് കോട്ടയത്ത് പിടിയില്‍. കാസര്‍കോഡ് ബന്ദിയൂര്‍ കോട്ടാവീട്ടില്‍ അഷറഫ് അലി(19)ആണ് പിടിയിലായത്. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ അലക്ഷ്യമായി കറങ്ങിനടന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ എസ്.ഐ ബിന്‍സ് ജോസഫ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജോലി ചെയ്തിരുന്ന ഗോവയിലെ ഹോട്ടല്‍മൊബൈല്‍ ഷോപ്പില്‍നിന്നാണ് ഇയാള്‍ നാലു ലക്ഷം രൂപയുമായി കടന്നത്.
















