മാരാരിക്കുളം: ദിശ തെറ്റിച്ച് അമിത വേഗതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ രാമചന്ദ്രനാണ് പിഴശിക്ഷയ്‌ക്ക് വിധേയനായത്. രാമചന്ദ്രനില്‍ നിന്ന് മാരാരിക്കുളം പോലീസാണ് പിഴ ഈടാക്കിയത്.
പോലീസ് സ്‌റ്റേഷനുമുന്നില്‍ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്തപ്പോള്‍ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാക്കാതെ വേഗത്തില്‍ മുന്നൂറ് രൂപ പിഴ ഈടാക്കിയ ശേഷം ബസ് വിട്ടയച്ചു.
എസ്എല്‍ പുരത്ത് കഴിഞ്ഞ ദിവസം സൂപ്പര്‍ ഫാസ്റ്റ് കാറിലിടിച്ച് ഒരു യുവാവ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുകളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്ന് മാരാരിക്കുളം എസ്‌ഐ പ്രകാശ് മിശ്ര പറഞ്ഞു.
















