കണ്ണൂര്‍: കടുത്തപനി, തൊണ്ട വേദന, ക്ഷീണം എന്നിവയാണ് ഡിഫ്തീരിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഇവ കണ്ടാലുടന്‍ പരിശോധന നടത്തി സ്ഥിരീകരണം വരുത്തണമെന്ന് ഡി എം ഒ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ വെളളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്തവിധം വേദന, തൊണ്ടയില്‍ ചാരനിറത്തിലുളള പാടയുണ്ടായി ശ്വസനം തടസ്സപ്പെടല്‍ എന്നീ ലക്ഷണങ്ങളും ഉള്‍പ്പെടും. തക്കസമയത്ത് ചികിത്സ തേടാതിരുന്നാല്‍ ഹൃദയസ്തംഭനമുണ്ടായി മരണംവരെ സംഭവിക്കാം. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടേണ്ടതാണ്.
















