Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ-ഉഴവൂര്‍-കൂത്താട്ടുകുളം റൂട്ടില്‍ ബസുകള്‍ ട്രിപ്പ് മുടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 10:07 pm IST
in Kottayam

ഉഴവൂര്‍: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്ന് ഉഴവൂര്‍ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍, പാലക്കാട് ബസുകള്‍ സ്ഥിരമായി മുടങ്ങുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഈ ബസുകള്‍ ഇല്ലാതായത് യാത്രക്കാരെ വെട്ടിലാക്കി.

ബസ് കാത്ത് നില്‍ക്കുന്നവര്‍ വിവരം തിരക്കി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ചാല്‍ ബസില്ലെന്ന് പറഞ്ഞശേഷം ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുന്നതിനാല്‍ വിവരമറിയാനാകാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍. രാവിലെ 6ന് ഉഴവൂര്‍ വഴി തൃശൂര്‍ക്ക് സര്‍വീസ് നടത്തുന്ന ബസ് ഉച്ചകഴിഞ്ഞ് 2ന് വീണ്ടും സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞത്തെ ട്രിപ്പുകള്‍ പലദിവസങ്ങളിലും ഇല്ലാതാകുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. വൈകിട്ട് 4.30ന് പാലായില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന പാലക്കാട് ബസ് എല്ലാദിവസവും എത്താറില്ല.

ബസ് ട്രിപ്പ് മുടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഈ റൂട്ടിലൂടെ സര്‍വീസ് നടത്തിയിരുന്ന കെ.ആര്‍ നാരായണ്‍ബസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ രാഷ്‌ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നാടിന് കെഎസ്ആര്‍ടിസി സമ്മാനമായി നല്‍കിയ മൂവാറ്റുപുഴ-തിരുവനന്തപുരം ബസ് സര്‍വീസ് നിലച്ചിട്ട് ഏറെ നാളായി. ഉഴവൂര്‍, പെരുന്താനം, കുറിച്ചിത്താനം, പൂവത്തുങ്കല്‍ പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തിയിരുന്ന ബസ് രാഷ്‌ട്രപതി സ്ഥാനത്തുനിന്നും കെ. ആര്‍. നാരായണന്‍ മാറിയശേഷവും സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പിന്നീട് മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് ഈ സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു. കൂത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി സബ് ഡിപ്പോയായി ഉയര്‍ത്തിയശേഷവും ഉഴവൂര്‍ പ്രദേശത്തേക്ക് കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് സര്‍വീസുകള്‍ കുറവാണ്. കെ.ആര്‍ നാരായണന്റെ അനുസ്മരണാര്‍ത്ഥമുള്ള ബസെങ്കിലും തുടങ്ങി നാടിന്റെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

India

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

Kerala

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

പുതിയ വാര്‍ത്തകള്‍

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.