ആലപ്പുഴ: കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച പ്രസിദ്ധ ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണവും പത്രപ്രവര്‍ത്തക ദിനവും ആചരിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.
മാധ്യമരംഗത്തെ തൊഴിലാളി പീഢനത്തിനെതിരെ, തൊഴിലാളി അരക്ഷിതാവസ്ഥയ്‌ക്കെതിരെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വഗതവും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ. അനില്‍കുമാര്‍ നന്ദി യും പറഞ്ഞു.
















