ന്യൂദല്‍ഹി: ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞിരുന്ന ഹാര്‍ദ്ദിക് പട്ടേലിന് അഹമ്മദാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവാണ് ഹാര്‍ദ്ദിക് പട്ടേല്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യമുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും, പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി സൂറത്തിലെ ലജ്പൂര്‍ ജയിലില്‍ ഹാര്‍ദ്ദിക് പട്ടേലിനെ തടവിലാക്കിയത്.
അടുത്ത ആറുമാസത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയില്‍ ജസ്റ്റിസ് എ.ജെ. ദേശായി അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ഹാര്‍ദ്ദിക്കിന്റെ പേരില്‍ മറ്റൊരു കേസു കൂടി നിലവിലുണ്ട്.
















