ന്യൂദല്‍ഹി: ലഹരിമരുന്നുകളുടെ ഉപയോഗവും അനധികൃത കടത്തും തടയാന്‍ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ലഹരി മരുന്നുകളുടെ കൈമാറ്റത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്ന പ്രവണത ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഗുരുതരമായ വെല്ലുവിളിയാണ് ഉയര്‍ത്തുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിക്‌സ് രാജ്യങ്ങളിലെ ലഹരി വിരുദ്ധ ഏജന്‍സി തലവന്മാരുടെ പ്രവര്‍ത്തന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്‌ട്രസഭയുടെ മൂന്ന് ഉടമ്പടികളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സാങ്കേതിക സാമ്പത്തിക സഹകരണം സാദ്ധ്യമാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
















