മുംബൈ: ബംഗ്ലാദേശില്‍ 20 പേരുടെ കഴുത്തറുത്ത ഭീകരര്‍ക്ക് പ്രചോദനമായ മുംബൈയിലെ മൗലവി സക്കീര്‍ നായിക്ക് വിഷം ചീറ്റുന്നത് സ്വന്തം പീസ് ടിവിയില്‍. ഇതിന്റെ ആസ്ഥാനം ദുബായിയാണ്. 2006ലാണ് ഇതു സ്ഥാപിച്ചത്. ഈ ചാനല്‍ വഴി ഇരുനൂറിലേറെ രാജ്യങ്ങളിലാണ് സക്കീറിന്റെ പ്രസംഗങ്ങള്‍ എത്തുന്നത്. പീസ് ടിവിക്ക് ഉറുദു, ബംഗ്ലാ ചാനലുകളുമുണ്ട്. ബംഗ്ലാ ചാനലിന് ബംഗ്ലാദേശില്‍ വലിയ ജനപ്രീതിയാണ് ഉള്ളത്.
അനുമതിയില്ലെങ്കിലും പീസ് ടിവി ഭാരതത്തിലും കേബിള്‍ ടിവി വഴി സംപ്രേഷണം ചെയ്യുന്നുണ്ട്. കേബിള്‍ ടിവി വഴിയുള്ള സംപ്രേഷണം തടയാന്‍ കേന്ദ്രം മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സലഫി ഇസ്ലാമാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത്. ഇത് വഹാബിസമെന്നും അറിയപ്പെടുന്നു. മൊഹമ്മദ് ഇബിന്‍ അബ്ദ് അല്‍ വഹാബാണ് ഇതിന്റെ സ്ഥാപകന്‍. സകല പരിഷ്‌ക്കാരങ്ങളെയും എതിര്‍ക്കുന്ന കടുത്ത യാഥാസ്ഥിതിക ഇസ്ലാമിസമാണിത്. അല്‍ഖ്വയ്ദയും താലിബാനും ഐഎസും അടക്കമുള്ള ഭീകരസംഘടനകളും ഇതേ തത്വശാസ്ത്രമാണ്, മതമാണ് പിന്തുടരുന്നത്.
പ്രഥമദൃഷ്ട്യാ മതേതരനായ മൗലിവയാണെന്ന് തോന്നുമെങ്കിലും അടുത്തറിഞ്ഞാലേ ഉള്ളിലെ കുടിലത പുറത്തുവരൂ. അപ്പോഴാണ് മൗലവിയുടെ ഇതര മതങ്ങളോടുളള വെറുപ്പ് പുറത്തുചാടുന്നത്. ലോകത്തെ സകല കണ്ടുപിടിത്തങ്ങളും ഇസ്‌ളാമിലുണ്ടെന്നും ഇസ്‌ളാമില്‍ മാത്രമേ ഉള്ളുവെന്നും പുള്ളി തട്ടിവിടും.
അല്‍ഖ്വയ്ദ മേധാവിയായിരുന്ന ഒസാമ ബിന്‍ ലാദന്‍ ഭീകരനേ അല്ലെന്നായിരുന്നു ഇയാളുടെ വാദം. ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുന്ന വ്യക്തിയെന്നാണ് പുള്ളിയെ ഇയാള്‍ വിളിച്ചത്. ഓരോ മുസ്ലീമും ഭീകരനാകണമെന്ന് ഇയാള്‍ ആഹ്വാനം ചെയ്തു.
സ്വവര്‍ഗ രതിക്കാരെ വധിക്കാന്‍ ആഹ്വാനം ചെയ്ത ഇയാള്‍ ലൈംഗിക അടിമകള്‍ വേണമെന്നും പറഞ്ഞു. ലൈംഗിക അടിമകള്‍ ഇസ്ലാമില്‍ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്ന മൗലവി നിങ്ങള്‍ക്ക് ഭാര്യയുമായും നിങ്ങളുടെ കൈവശമുള്ളവരുമായും ലൈംഗിക ബന്ധം ആകാമെന്ന് വ്യക്തമാക്കി.
സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചാവേറാക്രമണത്തില്‍ തെറ്റില്ലെന്നാണ് ഒരിക്കല്‍ ഇയാള്‍ പറഞ്ഞത്. അത് ഹറാമല്ല. മൗലവി പറയുന്നു.
















