Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാപ്പനംകോട് ഉജ്ജ്വല വിജയം നേടണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 11:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഈ മാസം 28ന് നടക്കുന്ന പാപ്പനംകോട് വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

ഇപ്പോള്‍ നഗരസഭ മാത്രമല്ല, സംസ്ഥാനവും ഭരിക്കുന്നത് ഇടതുപക്ഷമാണ്. പഠിച്ചതേ പാടൂ എന്നതുപോലെ സിപിഎമ്മിന് അറിയുന്നത് അക്രമമാണ്. തിരുവനന്തപുരത്തായാലും സംസ്ഥാനത്തൊട്ടാകെയും സിപിഎം അക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായിയുടെ ജില്ലയായ കണ്ണൂരിലും മണ്ഡലമായ ധര്‍മ്മടത്തും ഇതില്‍നിന്നും ഒഴിവാക്കപ്പെടുന്നില്ല. തലശ്ശേരിയില്‍ ദളിത് സ്ത്രീകളെ ജാതിപ്പേരുപറഞ്ഞ് അവഹേളിക്കുകമാത്രമല്ല, കള്ളക്കേസെടുത്ത് ജയിലിലടയ്‌ക്കുകയും ചെയ്തു. അക്രമങ്ങളെ ന്യായീകരിക്കുകയും പോലീസിനെ നിഷ്‌ക്രിയമാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

തിരുവനന്തപുരം നഗരസഭാ ഭരണം കാലങ്ങളായി നടത്തുന്ന ഇടതുപക്ഷത്തിന് ജനകീയാവശ്യങ്ങളൊന്നും പരിഹരിക്കനായില്ലെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിന് ബദലല്ല കോണ്‍ഗ്രസ് മുന്നണി. ജനങ്ങള്‍ക്കത് ബോധ്യമായി. അതുകൊണ്ടാണ് പാപ്പനംകോട് അടക്കം 35 വാര്‍ഡുകളില്‍ ബിജെപിക്ക് കഴിഞ്ഞ തവണ വിജയിക്കാനായത്. പാപ്പനംകോട് വിജയിച്ച ചന്ദ്രന്‍ എല്ലാവിഭാഗം ജനങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. ഏത് പ്രശ്‌നത്തിലും ഇടപെട്ട് പരിഹാരം കാണാനുള്ള ശ്രമവും ശ്രദ്ധയും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം നമുക്ക് നികത്താനാവാത്ത നഷ്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പപാപ്പനംകോട് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് ചന്ദ്രന്റെ സഹോദരിയുടെ മകള്‍ ആശാനാഥാണ്. ചന്ദ്രന്റെ അഭിലാഷവും ആഗ്രഹവും വാര്‍ഡിന്റെ സ്വപ്‌നവും സഫലീകരിക്കാന്‍ ആശാനാഥിന്റെ വിജയത്തിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബിജെപി പ്രസിഡന്റ് പ്രസ്താവിച്ചു.

രാജ്യത്താകെ മാത്രമല്ല നമ്മുടെ സംസ്ഥാനത്തും ഒരുപുതുയുഗപിറവി വന്നുകഴിഞ്ഞു എന്ന് ചടങ്ങില്‍ സംസാരിച്ച ഒ. രാജഗോപാല്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. അതില്‍ നമ്മുടെ സംസ്ഥാനവും നേമം മണ്ഡലവും പെടുന്നു. നേമം മണ്ഡലത്തിലെ പാപ്പനംകോട് വാര്‍ഡ് നമ്മുടെ വിജയം ആയാസമുള്ള കാര്യമല്ല. പക്ഷേ അതിന്റെ പേരില്‍ ആലസ്യത്തിലാകാന്‍ പാടില്ല. എന്തുവൃത്തികേടും ചെയ്ത് വിജയിക്കാന്‍ ഭരണകക്ഷി ശ്രമിക്കും. അന്യായമായ നടപടികള്‍ തടയാന്‍ നമുക്ക് കഴിയണം. അക്രമരാഷ്‌ട്രീയം കണ്ണൂരും മലബാറിലും മാത്രമെന്ന് കണ്ടെത്താനാവില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എവിടെ

ബിജെപി പാപ്പനംകോട് വാര്‍ഡ് സ്ഥാനാര്‍ത്ഥി ആശാനാഥിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കുന്നു. ഒ. രാജഗോപാല്‍ എംഎല്‍എ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സമിതി അംഗം കരമന ജയന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സ്ഥാനാര്‍ത്ഥി ആശാനാഥ് തുടങ്ങിയവര്‍ സമീപം

യുണ്ടോ അവിടെയൊക്കെ അക്രമമുണ്ടാകും. അഴിമതിയാണ് കോണ്‍ഗ്രസിന്റെ പര്യായം. അക്രമം കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെയും. രണ്ടിനെയും കെട്ടുകെട്ടിക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. പുതിയ സൂരോദയത്തില്‍ നമുക്കും പങ്കാളികളാകണം. സൂര്യനുദിക്കുമ്പോള്‍ താമരവിരിയുമെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

2011 ല്‍ പാപ്പനംകോടില്‍ 3006 വോട്ടിന് ബിജെപി മുന്നിലായിരുന്നു. 2014 ല്‍ 500 വോട്ടും 2015 ല്‍ 700 വോട്ടും ലീഡ് കിട്ടി. 2016 ല്‍ 900 വോട്ടാണ് ബിജെപിക്ക് ലീഡ് ലഭിച്ചത്. ഇപ്പോഴത്തെ ഭൂരിപക്ഷം 3000 ആക്കാന്‍ കഴിയുമെന്ന് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് എന്‍ഡിഎ സഖ്യത്തിന് മാത്രമാണ്. ഇടതിനും വലതിനും വോട്ടുകുറഞ്ഞു. ബിജെപിക്ക് നിയമസഭ കാണണമെങ്കില്‍ സന്ദര്‍ശക പാസെടുക്കണമെന്ന് കളിയാക്കിയവര്‍ നേമത്തെ വിജയത്തില്‍ അമ്പരന്നിരിക്കുകയാണ്. ഭാവിയുള്ള പാര്‍ട്ടി ബിജെപി മാത്രമാണ്. നേമം ഉപതെരഞ്ഞെടുപ്പിലെ വിജയം അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഒന്നാംകക്ഷിയാകുന്നതിന്റെ ചൂണ്ടുപലകയാകണമെന്നും കൃഷ്ണദാസ് പറഞ്ഞു. നേമം മണ്ഡലം എം.ആര്‍. ഗോപന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, കരമന ജയന്‍, പാപ്പനംകോട് സജി, ചൂഴാല്‍ നിര്‍മ്മലന്‍, തുറവൂര്‍ സുരേഷ്, സംവിധായകന്‍ രാജസേനന്‍, വിശ്വംഭരന്‍, പൂന്തുറ ശ്രീകുമാര്‍, പാച്ചല്ലൂര്‍ ശ്രീനിവാസന്‍, സ്ഥാനാര്‍ത്ഥി ആശാനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.